Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSSreedharanPillai

പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്ക് സ്വ​മേ​ധ​യാ വി​ശി​ഷ്ട സീ​നി​യ​ർ പ​ദ​വി ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി തീ​രു​മാ​നം

കോ​ഴി​ക്കോ​ട്: മു​ൻ ഗ​വ​ർ​ണ​റും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്ക് സ്വ​മേ​ധ​യാ വി​ശി​ഷ്ട സീ​നി​യ​ർ പ​ദ​വി ന​ൽ​കാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ഫു​ൾ​കോ​ർ​ട്ട് തീ​രു​മാ​നം. നി​യ​മ​രം​ഗ​ത്തെ പ്രാ​വീ​ണ്യ​വും അ​നു​ഭ​വ​സ​മ്പ​ത്തും തൊ​ഴി​ൽ​പ​ര​മാ​യ മി​ക​വും പ​രി​ഗ​ണി​ച്ചാ​ണ് പ​ദ​വി ന​ൽ​കി​യ​ത്.

സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക പ​ദ​വി​ക്കു​വേ​ണ്ടി അ​പേ​ക്ഷ​ക​ൻ അ​ല്ലാ​തി​രു​ന്നി​ട്ടും ഹൈ​ക്കോ​ട​തി ഫു​ൾ​കോ​ർ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് ഏ​ക​ക​ണ്ഠ​മാ​യി പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത് അ​ത്യ​പൂ​ർ​വ ബ​ഹു​മ​തി​യാ​ണ്. നി​യ​മ​രം​ഗ​ത്ത് നാ​ലു​പ​തി​റ്റാ​ണ്ടി​ലേ​റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള അ​ഭി​ഭാ​ഷ​ക​നാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള.

കീ​ഴ് കോ​ട​തി​മു​ത​ൽ സു​പ്രീം​കോ​ട​തി വ​രെ ഒ​ട്ടേ​റെ പ്ര​മാ​ദ​മാ​യ കേ​സു​ക​ളി​ൽ ഹാ​ജ​രാ​യി കേ​സ് ന​ട​ത്തി​യി​ട്ടു​ള്ള ശ്രീ​ധ​ര​ൻ പി​ള്ള​യെ കേ​ര​ള​ത്തി​ൽ മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ പ​ന്ത്ര​ണ്ട് കേ​സു​ക​ളി​ൽ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.

മി​സോ​റാ​മി​ലും ഗോ​വ​യി​ലും ഗ​വ​ർ​ണ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ സീ​നി​യ​ർ സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സി​ൽ, സി​ബി​ഐ​യു​ടെ ഹൈ​ക്കോ​ട​തി​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സി​ൽ, കാ​ലി​ക്ക​റ്റ് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു ത​വ​ണ തു​ട​ർ​ച്ച​യാ​യി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ജി​സ്റ്റേ​ർ​ഡ് ഗ്രാ​ജു​വേ​റ്റ്സ് കോ​ൺ​സ്റ്റി​റ്റു​വ​ൻ​സി​യി​ൽ​നി​ന്ന് സെ​ന​റ്റ് അം​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

 

Latest News

Corehub Up