Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PTteacher

പി​ടി പീ​രി​ഡി​ൽ ഗ്രൗ​ണ്ടി​ൽ വ​ന്നി​ല്ല; വി​ദ്യാ​ർ​ഥി​യെ ത​ല്ലി​ച്ച​ത​ച്ച കാ​യി​കാ​ധ്യാ​പ​ക​നെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: പി​ടി പീ​രീ​ഡി​ൽ ക​ളി​ക്കാ​ൻ വ​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടാം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ച്ച കാ​യി​കാ​ധ്യാ​പ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കാ​യി​കാ​ധ്യാ​പ​ക​ൻ ര​ഘു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 22 ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​നി​യാ​യ​തി​നാ​ലാ​ണ് വി​ദ്യാ​ർ​ഥി ഗ്രൗ​ണ്ടി​ലേ​ക്ക് പോ​കാ​തെ ക്ലാ​സി​ൽ തു​ട​ർ​ന്ന​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ​ഹ​പാ​ഠി​ക​ളു​ടെ മു​ന്നി​ൽ വെ​ച്ചാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും മു​തു​കി​ലും കാ​ലി​നും മ​ർ​ദി​ച്ചെ​ന്നും ക​ഴു​ത്തി​ന് പി​ടി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​ഷ​യം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും അ​ധി​കൃ​ത​രും ക​ടു​ത്ത സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

Latest News

Corehub Up