Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PUC

രാജ്യത്തെ 70 ശതമാനം വാഹനങ്ങളും നിയമങ്ങൾ പാലിച്ചിട്ടില്ലെന്നു കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 41 കോ​ടി വാ​ഹ​ന​ങ്ങ​ളില്‍ 70 ശ​ത​മാ​ന​ത്തി​ല​ധി​ക​വും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട ഒ​ന്ന​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​റി​ല്ലെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം.

നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് (പി​യു​സി), ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ക്കെ രാ​ജ്യ​ത്തെ 70 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക്.

ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഈ ​ക​ണ​ക്കു​ക​ളു​ൾ​പ്പെ​ട്ടി​ട്ടു​ള്ള റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്നൊ​രു യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ളു​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ടെ​ന്നു ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ മൂ​ന്നി​ൽ ര​ണ്ടും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്-​ ഏ​ക​ദേ​ശം 23.5 കോ​ടി വ​രു​മി​ത്. ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​നി​ർ​വ​ഹ​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ​ക്കെ​തിരേ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​ഹ​ന ഉ​ട​മ​ക​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള​ളി​ൽ ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്രം ഒ​രു നി​യ​മ​ച്ച​ട്ട​ക്കൂ​ടും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ ത​നി​യെ ഡീ-​ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​മെ​ന്ന​താ​ണ് വ്യ​വ​സ്ഥ.

Latest News

Corehub Up