Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PVNarasimhaRao

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ പാകിയ പി.വി. നരസിംഹറാവുവിന്‍റെ നേട്ടങ്ങൾ മായ്ക്കാനാകില്ല

കോട്ടയം: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിൽ രാജ്യത്തിന്‍റെ അമരത്തേക്ക് എത്തുകയും പിന്നീട് ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു പാമുലപ്പാർത്തി വെങ്കട നരസിംഹ റാവു.

രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും നടുവിൽ 1991-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം, തന്‍റെ ദീർഘവീക്ഷണം കൊണ്ടും അടിയുറച്ച ഭരണാധികാരം കൊണ്ടും പുതിയൊരു ഇന്ത്യയ്ക്കാണ് അടിത്തറ പാകിയത്.

1991-ൽ ഇന്ത്യ ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. ഈ സന്ദർഭത്തിലാണ് ധനകാര്യമന്ത്രിയായി ഡോ. മൻമോഹൻ സിംഗിനെ നിയമിച്ചുകൊണ്ട് നരസിംഹ റാവു ചരിത്രപരമായ തീരുമാനമെടുത്തത്.

ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നീ എൽപിജി നയങ്ങൾ നടപ്പിലാക്കുകയും വ്യവസായ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് വാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്തത് വഴി ഇന്ത്യൻ വിപണിയെ ആഗോളതലത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

സാമ്പത്തിക രംഗത്തെ പൊളിച്ചെഴുത്തുകൾക്ക് പുറമെ, ആഭ്യന്തര രാഷ്ട്രീയത്തിലും വിദേശനയത്തിലും ഒരുപോലെ ശോഭിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പഞ്ചാബിലെ തീവ്രവാദ പ്രസ്ഥാനങ്ങളെ രാഷ്ട്രീയമായും ഭരണപരമായും അടിച്ചമർത്തി അവിടെ സാധാരണ നിലവാരം പുനഃസ്ഥാപിച്ച അദ്ദേഹം, പഞ്ചായത്ത് രാജ് സംവിധാനത്തിന് ഭരണഘടനാപരമായ പദവി നൽകുകയും സ്ത്രീ സംവരണം ഉറപ്പാക്കുകയും ചെയ്തു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ ദൃഢമാക്കിയതും ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതും ഈ കാലയളവിലാണ്. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും, ചൈനയുമായുള്ള നയതന്ത്രബന്ധങ്ങൾ ശക്തമാക്കാൻ റാവു മുൻകൈയെടുത്തു.

കൂടാതെ, രാജ്യത്ത് മൊബൈൽ ഫോൺ സേവനങ്ങളും പേജറുകളും ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടതും അദ്ദേഹത്തിന്‍റെ കാലത്തായിരുന്നു. പൊഖ്റാനിൽ നടന്ന ആണവപരീക്ഷണങ്ങിലേക്കുള്ള നടപടികൾ തുടങ്ങിവെച്ചത് നരസിംഹറാവുവിന്റെ കാലത്തായിരുന്നു.

രാഷ്ട്രീയക്കാരൻ എന്നതിലുപരി മികച്ചൊരു എഴുത്തുകാരനും, കവിയും, ചരിത്രകാരനും, ബഹുഭാഷാ പണ്ഡിതനുമായിരുന്നു നരസിംഹ റാവു. ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, സംസ്കൃതം തുടങ്ങി പതിനാറോളം ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു.

അതേസമയം 1992ൽ അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കുന്നതു തടയാൻ സാധിക്കാതിരുന്നതാണ് റാവുവിന്‍റെ പ്രധാനമന്ത്രി പദത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായി കണക്കാക്കപ്പെടുന്നത്.

അധികാരം നഷ്ടമായ റാവുവിനെ പിന്നീടു കോൺഗ്രസ് അവഗണിച്ചെന്ന ആരോപണവും ശക്തമാണ്. ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്തായിരുന്നു റാവുവിന്‍റെ മരണം. മരണശേഷം റാവുവിന് കോൺഗ്രസ് ആസ്ഥാനത്ത് അന്ത്യാഞ്ജലിക്ക് അവസരം നൽകിയില്ലെന്നും ഡൽഹിയിൽ സംസ്കാരത്തിന് ഭൂമി അനുവദിച്ചില്ലെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.

ഇപ്പോൾ ഇതാ സോ​ണി​യ ഗാ​ന്ധി​യുടെ ആ​ത്മ​ക​ഥ​യി​ൽ ന​ര​സിം​ഹ​റാ​വു​വി​നെ അ​വ​ഗ​ണി​ച്ചുവെന്ന് ചൂണ്ടിക്കാടി അദ്ദേഹത്തിന്‍റെ ചെ​റു​മ​ക​ൻ രംഗത്തെത്തിയിരിക്കുന്നത്. സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ 'നു​ണ​ക​ളു​ടെ കെ​ട്ടാ​ണെ​ന്ന്' എന്നാണ് ന​ര​സിം​ഹ​റാ​വു​വി​ന്‍റെ ചെ​റു​മ​ക​ൻ എ​ൻ.​വി. സു​ഭാ​ഷിന്‍റെ ആരോപണം.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ പി​താ​വും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ന​ര​സിം​ഹ​റാ​വു​വി​നെ പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ ത​ങ്ങ​ൾ​ക്ക് അ​ത്ഭു​ത​മൊ​ന്നു​മി​ല്ലെ​ന്ന് സു​ഭാ​ഷ് പ​റ​ഞ്ഞു. "ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ധ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും, കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ നി​ന്നു​പോ​ലും എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നി​ട്ടും സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തും ന​ര​സിം​ഹ​റാ​വു​ ആണെന്നും സു​ഭാ​ഷ് പ​റ​ഞ്ഞു.

എന്നിരുന്നാലും രാഷ്ട്രീയ കലുഷിതമായ ഒരു കാലഘട്ടത്തിൽ ഇന്ത്യയെ നയിക്കുകയും, രാജ്യം നേരിട്ട വലിയ സാമ്പത്തിക മാന്ദ്യത്തെ അതിജീവനത്തിന്‍റെ പാതയിലേക്ക് നയിക്കുകയും ചെയ്ത പി.വി. നരസിംഹ റാവുവിന്‍റെ സംഭാവനകൾ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്നതാണ്.

Latest News

Corehub Up