Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paassengers

സ്വ​കാ​ര്യ ബ​സ് കാ​റി​ന് പി​ന്നി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം; യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ട്ടു

കൊ​ച്ചി: കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി​യി​ല്‍ സ്വ​കാ​ര്യ ബ​സ് കാ​റി​ന് പി​ന്നി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ 15 അ​ടി​യോ​ളം മു​ന്നോ​ട്ട് നീ​ങ്ങി​യെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നേ​ര്യ​മം​ഗ​ല​ത്ത് നി​ന്നും കോ​ത​മം​ഗ​ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് കു​ത്തു​കു​ഴി​യി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പി​ന്നി​ലേ​ക്ക് ഇ​ടി​ച്ച​ത്. നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ​താ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കാ​ര്‍.

കാ​റി​ന്‍റെ പി​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ര്‍​ന്നു. കോ​ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ര്‍​ത്തി​യാ​യ പ്ര​ദേ​ശ​ത്തെ ഈ ​റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ല്‍ നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​വാ​റു​ണ്ട് എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Latest News

Corehub Up