Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pacha Thuruthu

Palakkad

പ​ച്ച​ത്തു​രു​ത്തു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​വ​നി​ക​യും ഫാ​ത്തി​മ ഷി​ഫ​യും

വ​ട​ക്ക​ഞ്ചേ​രി: പ​ച്ച​ത്തു​രു​ത്തു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​രി​സ്ഥി​തി​യു​ടെ താ​ളാ​ത്മ​ക​ത അ​ടു​ത്ത​റി​യു​ക​യാ​ണ് അ​വ​നി​ക​യും ഫാ​ത്തി​മ ഷി​ഫ​യും. ചെ​റു​പു​ഷ്പം ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പു​തു​ക്കു​ളം പ​ച്ച​ത്തു​രു​ത്ത് സ​ന്ദ​ർ​ശി​ച്ചാ​ണ് നാ​ട്ടി​ലെ​ല്ലാം പ​ച്ച​പ്പ് നി​റ​ഞ്ഞു നി​ൽ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത നേ​രി​ട്ട​റി​യു​ന്ന​ത്. മ​തി​യാ​യ മ​ഴ​യി​ല്ലാ​തെ കാ​ല​വ​ർ​ഷം മാ​റി നി​ന്ന​പ്പോ​ൾ പു​റ​ത്ത് എ​വി​ടേ​യും ന​ല്ല ചൂ​ടാ​ണ്.

പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി. എ​ന്നാ​ൽ കു​ള​ക്ക​ര​യി​ലെ ഈ ​മു​ള​ങ്കാ​ടു​ക​ളു​ടെ പ​ച്ച​പ്പ​ന്ത​ലും കു​ളി​ർ തെ​ന്ന​ലും എ​ന്തൊ​രു സു​ഖ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് അ​വ​നി​ക​യും ഫാ​ത്തി​മ ഷി​ഫ​യും പ​റ​ഞ്ഞു. സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ പ​ച്ച​തു​രു​ത്തി​ന്‍റെ പ്രാ​ധാ​ന്യം അ​വ​ത​രി​പ്പി​ക്കാ​നാ​യി​രു​ന്നു അ​ധ്യാ​പി​ക ആ​ർ. രേ​ഷ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ൾ പ​ച്ച​ത്തു​രു​ത്തി​ലെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ ശാ​സ്ത്ര കൗ​തു​ക​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഐ.​ബി. ഷൈ​നി​യും പ​ച്ച​ത്തു​രു​ത്ത് സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​ടെ അ​മ​ര​ക്കാ​ര​നാ​യ കെ.​എം. രാ​ജു​വും സ്ഥ​ല​ത്തെ​ത്തി.

കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണ​വും പി​ന്തു​ണ​യും ന​ൽ​കി. വാ​യി​ച്ച​റി​ഞ്ഞും കേ​ട്ട​റി​ഞ്ഞു​മു​ള്ള കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട് കാ​ണു​മ്പോ​ൾ അ​ത്ത​രം അ​റി​വു​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കും. അ​ത് അ​വ​രു​ടെ തു​ട​ർപ​ഠ​ന​ത്തി​നും ഭാ​വി ജീ​വി​ത​ത്തി​നും വ​ലി​യ മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ്മി​ൻ വ​ർ​ഗീ​സ് പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ മി​ക​ച്ച പ​ച്ച​ത്തു​രു​ത്താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ന്നാ​ണ് പു​തു​ക്കു​ളം കു​ള​ക്ക​ര​യി​ലെ മു​ള​ങ്കാ​ടു​ക​ളു​ടെ ഈ ​പ​ച്ച​തു​രു​ത്ത്.

Latest News

Corehub Up