Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Packets

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: പൂ​ജ​പ്പു​ര,ക​ണ്ണൂ​ർ ജ​യി​ലു​ക​ളി​ൽ നി​ന്ന് ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​ന്ന് പു​ല​ർ​ച്ചെ അ​വ​സാ​നി​ച്ചു.

പൂ​ജ​പ്പു​ര ജ​യി​ലി​ൽ നി​ന്ന് ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ത്തി. കൂ​ടാ​തെ ക​ത്തി​യും സി​ഗ​ര​റ്റ് ബ​ണ്ടി​ലു​ക​ളും ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, വി​യ്യൂ​ർ, ത​വ​നൂ​ർ ജ​യി​ലു​ക​ളി​ൽ ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ​യി​ലു​ക​ളി​ൽ എ​ത്തു​ന്ന പ്ര​തി​ക​ളി​ൽ ചി​ല​ർ മ​യ​ക്കു മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രാ​യി മാ​റു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഹാ​ഷി​ഷ് ഓ​യി​ലും, മൊ​ബൈ​ൽ ചാ​ർ​ജ​റും ക​ണ്ടെ​ത്തി. ആ​റാം ബ്ലോ​ക്കി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​ന്നാം ബ്ലോ​ക്കി​ൽ നി​ന്ന് ബീ​ഡി​ക​ളും ക​ണ്ടെ​ത്തി. ജ​യി​ൽ സൂ​പ്ര​ണ്ട് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

 

 

Latest News

Corehub Up