Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padayani

Kottayam

അന്നങ്ങൾ നിറഞ്ഞാടി, പടയണി രാവുകൾക്ക് പരിസമാപ്തി

നീലം​പേ​രൂ​ര്‍: ചൂ​ട്ട് വെ​ട്ട​ത്തി​ന്‍റെ പൊ​ന്‍ വെ​ളി​ച്ച​ത്തി​ല്‍, നീ​ലം​പേ​രൂ​ര്‍ പ​ള്ളിഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണിക്കള​ത്തി​ല്‍ അ​ന്ന​ങ്ങ​ളും, കോ​ല​ങ്ങ​ളും, വ​ലി​യ​ന്ന​വും നി​റ​ഞ്ഞാ​ടി​യ​തോ​ടെ ഈ ​വ​ര്‍​ഷ​ത്തെ പ​ട​യ​ണി രാ​വു​ക​ള്‍​ക്ക് പ​രി​സ​മാ​പ്തി​യാ​യി. അ​വി​ട്ടം നാ​ളി​ല്‍ ചൂ​ട്ടു പ​ട​യ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​ട​യ​ണി രാ​വു​ക​ള്‍​ക്കാ​ണ് അ​ന്ന​ങ്ങ​ള്‍ നി​റ​ഞ്ഞാ​ടു​ന്ന പൂ​രം പ​ട​യ​ണി​യോ​ടെ സ​മാ​പ​നം കു​റി​ച്ച​ത്.

ക​ല്യാ​ണ സൗ​ഗ​ന്ധി​കപ്പൂ ​തേ​ടി​പ്പോ​യ ഭീ​മ​സേ​ന​ന്‍ ഗ​ന്ധ​മാ​ദന​ഗി​രി പ​ര്‍​വത​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ കാ​ണു​ന്ന കാ​ഴ്ച​യാ​ണ് പൂ​രം പ​ട​യ​ണി​യാ​യി നീ​ലം​പേ​രൂ​രി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ആ​വി​ഷ്‌​ക​രി​ച്ചു വ​രു​ന്ന​ത്.

പ​ര്‍​വത താ​ഴ്ച​യി​ലെ മാ​ന​സ സ​രോ​വ​ര​ത്തി​ല്‍ അ​ര​യ​ന്ന​ങ്ങ​ള്‍ പ​റ​ക്കു​ന്ന​ത് ഭീ​മ​സേ​ന​ന്‍ ക​ണ്ട​തിന്‍റെ ദൃ​ശ്യാ​വി​ഷ്‌​കാ​ര​മാ​ണ് കാ​ര്‍​ഷിക സം​സ്‌​കാ​ര​ത്തി​ന്‍റെയും ക​ലാ പൈ​തൃ​ക​ത്തി​ന്‍റെയും പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തി അ​ന്ന​ങ്ങ​ളു​ടെ പൂ​ര​മാ​യി ക്ഷേ​ത്ര​ത്തി​ല്‍ പ​ട​യ​ണി​യു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.
ഒ​രു വ​ല്യ​ന്ന​വും ര​ണ്ട് ഇ​ട​ത്ത​രം അ​ന്ന​ങ്ങ​ളും ഭ​ക്ത​ജ​ന​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച 58 പു​ത്ത​ന​ന്ന​ങ്ങ​ളും കോ​ല​ങ്ങ​ളും ആ​ണ് പൂ​രം പ​ട​യ​ണി​യു​ടെ മു​ഖ്യാ​ക​ര്‍​ഷ​ണ​മാ​യി പ​ട​യ​ണിക്ക​ള​ത്തി​ല്‍ നി​റ​ഞ്ഞ​ത്. "വ​ല്യ​ന്നം വ​ന്ന​ടാ തെ​യ് ത​ക തി​ന്ത​കം'എ​ന്ന താ​ള​ത്തി​ല്‍ വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെയും ചൂ​ട്ടു​ക​റ്റ​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വ​ല്യ​ന്ന​വും ചെ​റി​യ അ​ന്ന​ങ്ങ​ളും ക്ഷേ​ത്ര ന​ട​യി​ല്‍ എ​ഴു​ന്ന​ള്ളി​യ​ത്.

ചൂ​ട്ട് വെ​ട്ട​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ല്‍ വ​ല്യന്ന​ങ്ങ​ളും, ചെ​റി​യ​ന്ന​ങ്ങ​ളും എ​ഴു​ന്ന​ള്ളി​യെ​ത്തു​ന്ന​തി​നൊ​പ്പം വി​വി​ധ കോ​ല​ങ്ങ​ളും പ​ട​യ​ണി​ക്ക​ള​ത്തി​ല്‍ എ​ത്തി​യ​തോ​ടെ നി​ല​യ്ക്കാ​ത്ത ആ​ര്‍​പ്പുവി​ളി​ക​ളു​ടെയും ആ​വേ​ശ​ത്തി​ന്‍റെയും നേ​ര്‍​കാ​ഴ്ച കാ​ണി​ക​ള്‍​ക്ക് ക​ണ്‍​കു​ളി​ര്‍​ക്കെ കാ​ണാ​നാ​യി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ അ​ന്ന​ങ്ങ​ളു​ടെ നി​റ​പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു. ഉ​ച്ച​ക്ക് 12ന് ​ഉ​ച്ച​പ്പൂ​ജ, കൊ​ട്ടി​പ്പാ​ടി​സേ​വ, തു​ട​ര്‍​ന്ന് പ്ര​സാ​ദ​മൂ​ട്ട് എ​ന്നി​വ ന​ട​ന്നു. രാ​ത്രി 7.30ന് ​അ​ത്താ​ഴ​പൂ​ജ, എ​ട്ടി​ന് പു​ത്ത​ന​ന്ന​ങ്ങ​ളു​ടെ തേ​ങ്ങാ​മു​റി​ക്കൽ, രാ​ത്രി 10ന് ​കു​ടം​പൂ​ജ​ക​ളി, 10.30ന് ​ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി സ​ര്‍​വപ്രായ​ശ്ചി​ത്തം ന​ട​ത്തി.

തു​ട​ര്‍​ന്ന് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ചേ​ര​മാ​ന്‍ പെ​രു​മാ​ള്‍ കോ​വി​ലി​ല്‍ എ​ത്തി അ​നു​വാ​ദം വാ​ങ്ങി​യ​തോ​ടെ വ​ല്യ​ന്ന​ങ്ങ​ളു​ടെ​യും പു​ത്ത​ന​ന്ന​ങ്ങ​ളു​ടെ​യും തി​രു​ന​ട​സ​മ​ര്‍​പ്പ​ണം ന​ട​ന്നു. തു​ട​ര്‍​ന്ന് അ​രി​യും, തി​രി​യും വെ​ച്ച​തോ​ടെ ഈ ​വ​ര്‍​ഷ​ത്തെ പ​ട​യ​ണി രാ​വു​ക​ള്‍​ക്ക് നീ​ലം​പേ​രൂ​ര്‍ ഗ്രാ​മം വി​ട ചൊ​ല്ലി.

Latest News

Corehub Up