Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Price

Alappuzha

നെ​ല്ലു​വി​ല: നി​വേ​ദ​നം ന​ൽ​കി

‌മ​ങ്കൊ​മ്പ് : സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​ൽ​ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യ്ക്കു നി​വേ​ദ​നം ന​ൽ​കി. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ നെ​ല്ലു​വി​ല കി​ലോ​ഗ്രാ​മി​ന് 35 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, നെ​ല്ലു സം​ഭ​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക റി​വോ​ൾ​വിം​ഗ് ഫ​ണ്ട് പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച​ത്.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെല​വി​നാ​യി പ​ണം ക​ണ്ടെ​ത്താ​ൻ ക​ർ​ഷ​ക​ർ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ര​ണ്ടാം കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നും പ​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

കു​ട്ട​നാ​ട്ടി​ൽ നി​ന്നു മാ​ത്രം നെ​ല്ലു​വി​ല 231. 42 കോ​ടി രൂ​പ ഇ​നി​യും ക​ർ​ഷ​ക​ർ​ക്കു കൊ​ടു​ത്തു​തീ​ർ​ക്കാ​നു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. സ​മി​തി നേ​താ​ക്ക​ളാ​യ സോ​ണി​ച്ച​ൻ പു​ളി​ങ്കു​ന്ന്, പി. ​വേ​ലാ​യു​ധ​ൻ നാ​യ​ർ, പി.​ആ​ർ. സ​തീ​ശ​ൻ, ജോ​സ് കാ​വ​നാ​ട്, കെ.​ബി. മോ​ഹ​ന​ൻ, ഇ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, സ​ന്തോ​ഷ് പ​റ​മ്പി​ശേ​രി തു​ട​ങ്ങി​യ​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Latest News

Corehub Up