Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Procurement Price

Alappuzha

നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല 35 രൂ​പ​യാ​യി വ​ർ​ധിപ്പി​ക്ക​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

മ​ങ്കൊ​ന്പ്: നെല്ലിന്‍റെ സം​ഭ​ര​ണ​വി​ല കി​ലോ​ഗ്രാ​മി​ന് ഒ​രു രൂ​പ വ​ർ​ദ്ധി​പ്പി​ച്ച് 31 രൂ​പ​യാ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. വ​ർ​ധി​പ്പി​ച്ച ഒ​രു രൂ​പ​യി​ൽ 72 പൈ​സ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ഹി​ത​വും 28 പൈ​സ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ഹി​ത​വു​മാ​ണ്. നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല 31 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്യു​ന്പോ​ഴും വ​ർ​ധി​ച്ചു​വ​രു​ന്ന കൃ​ഷി​ച്ചെ​ല​വും ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ കി​ലോ​ഗ്രാ​മി​ന് 35 രൂ​പ​യാ​ണ് നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട ന്യാ​യ​മാ​യ വി​ല.

അ​തി​നാ​ൽ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല അ​ടി​യ​ന്തര​മാ​യി 35 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നെ​ല്ലു​വി​ല കേ​ര​ള​ത്തി​ലാ​ണ് ന​ല്കു​ന്ന​തെ​ന്ന എ​ൽഡിഎ​ഫ് മ​ന്ത്രി​മാ​രു​ടെ അ​വ​കാ​ശ​വാ​ദം യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ മ​റ​ച്ചു​വയ്ക്കു​ന്ന​താ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ നെ​ൽ​കൃ​ഷി​യു​ടെ ഉ​ത്പാ​ദ​നചെ​ല​വ് ഏ​ക​ദേ​ശം ഇ​ര​ട്ടി​യാ​ണ​ന്ന വ​സ്തു​ത പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഇ​ത്ത​രം അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ അവര്‌ ഉയർത്തിയിരുന്നത്.

ഉ​യ​ർ​ന്ന കൃ​ഷി​ച്ചെ​ല​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന വി​ല മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് യു​ക്തി​സ​ഹ​മ​ല്ലെ​ന്നും എം​പി ചൂ​ണ്ടി​ക്കാ​ട്ടി. നെ​ൽ​ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​നും ഉ​ത്പാ​ദ​ന​ത്തി​നും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്കി, സം​ഭ​ര​ണ​വി​ല 35 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും സം​ഭ​ര​ണ​ത്തി​ലും വി​ല ന​ല്കു​ന്ന​തി​ലു​മു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര വി​ഹി​ത​ത്തി​ൽ നി​ന്ന് 5.01 രൂ​പ മു​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചു​കൊ​ണ്ട് നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എം​പി ആ​രോ​പി​ച്ചു.

Latest News

Corehub Up