Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padinjara Area

Wayanad

പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ ദു​ര​ന്ത നി​വാ​ര​ണ-​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

പ​ടി​ഞ്ഞാ​റ​ത്ത​റ: വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും (ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ) ക​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​യ "സേ​ഫ് വി​തി​ന്‍' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സി​ന് ദു​ര​ന്ത നി​വാ​ര​ണ-​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന ഗം ​ബൂ​ട്ട്, ലൈ​ഫ് ബോ​യി, ലൈ​ഫ് ജാ​ക്ക​റ്റ്, ഹെ​ഡ് ലൈ​റ്റ്, റി​ഫ്‌​ള​ക്ട​ര്‍ ജാ​ക്ക​റ്റ്, റെ​യി​ന്‍​കോ​ട്ട്, സേ​ഫ്റ്റി ഹെ​ല്‍​മ​റ്റ്, റോ​പ്പ്, ഗ്ലൗ​സ്, വാ​ക്കി ടോ​ക്കി, സൈ​റ​ണ്‍, എ​മ​ര്‍​ജ​ന്‍​സി ലൈ​റ്റ്, വി​സി​ല്‍ അ​ട​ക്കം അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ല്‍ നി​ന്നു​ള്ള​വ​രും ഡ​ബ്യു​എ​സ്എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രു​മാ​യ 35 സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ങ്ങു​ന്ന​താ​ണ് പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സ്.

ചു​ള്ളി​യാ​ന ഗു​ഡ് ഷെ​പ്പേ​ഡ് പ​ള്ളി​യോ​ട് ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ഡി​സാ​സ്റ്റ​ര്‍ ക്ലി​നി​ക്കി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പു​ല്ലു​മ​രി​യി​ലി​ന് ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി കു​ന്ന​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ഇ​ല​വ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ബ്ല്യു​എ​സ്എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ. ജോ​സ്, ടാ​സ്‌​ക് ഫോ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് മാ​നു​വ​ല്‍ ജോ​സ​ഫ്, സേ​ഫ് വി​തി​ന്‍ പ്രോ​ജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡെ​ല്‍​ന മേ​രി ജെ​യ്‌​സ​ണ്‍, ക​മ്യൂ​ണി​റ്റി മൊ​ബി​ലൈ​സ​ര്‍ സി​സ്റ്റ​ര്‍ ദി​വ്യ മു​ണ്ട​യ്ക്ക​ല്‍ എ​സ്ഡി, സി​ആ​ര്‍​സി കൗ​ണ്‍​സ​ല​ര്‍ സി​സ്റ്റ​ര്‍ ലി​ല്ലി എ​സ്എ​ച്ച് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ടാ​സ്‌​ക് ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

കാ​ല​വ​ര്‍​ഷം ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലു​ള്ള വെ​ള്ള​പ്പൊ​ക്ക, മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മു​ന്‍ ക​രു​ത​ലും ഉ​പ​ക​ര​ണ ല​ഭ്യ​ത​യും വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ​ക​രു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ച്ച​വ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up