Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padma Viswanathan

America

അ​ന്താ​രാ​ഷ്‌​ട്ര ബു​ക്ക​ർ പ്രൈ​സ് പ​ട്ടി​ക​യിൽ ഇടംപിടിച്ച് ഇ​ന്ത്യ​ൻ വം​ശ​ജ പ​ത്മ വി​ശ്വ​നാ​ഥ​ൻ

ടെ​ക്സ​സ്: 2026ലെ ​അ​ന്താ​രാ​ഷ്‌​ട്ര ബു​ക്ക​ർ പ്രൈ​സ് ലോം​ഗ്‌​ലി​സ്റ്റി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി​യും നാ​ട​ക​കൃ​ത്തു​മാ​യ പ​ത്മ വി​ശ്വ​നാ​ഥ​ൻ ഇ​ടം​പി​ടി​ച്ചു.

ബ്ര​സീ​ലി​യ​ൻ എ​ഴു​ത്തു​കാ​രി അ​ന പൗ​ള മാ​യ​യു​ടെ "On Earth As It Is Beneath' എ​ന്ന പോ​ർ​ച്ചു​ഗീ​സ് നോ​വ​ലി​ന്‍റെ ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​ന​ത്തി​നാ​ണ് ഈ ​അം​ഗീ​കാ​രം.

58 വ​യ​സു​കാ​രി​യാ​യ പ​ത്മ നി​ല​വി​ൽ അ​ർ​ക്ക​ൻ​സാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക്രി​യേ​റ്റീ​വ് റൈ​റ്റിം​ഗ് പ്ര​ഫ​സ​റാ​ണ്. 50,000 പൗ​ണ്ട് (ഏ​ക​ദേ​ശം 52 ല​ക്ഷം രൂ​പ) ആ​ണ് പു​ര​സ്കാ​ര തു​ക. ഇ​ത് എ​ഴു​ത്തു​കാ​രി​ക്കും വി​വ​ർ​ത്ത​ക​യ്ക്കും തു​ല്യ​മാ​യി വീ​തി​ച്ചു ന​ൽ​കും.

അ​ധി​കാ​ര​ത്തെ​യും അ​ഴി​മ​തി​യെ​യും കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ഈ ​നോ​വ​ൽ വാ​യ​ന​ക്കാ​രു​ടെ മ​ന​സി​നെ പി​ടി​ച്ചു​ല​യ്ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് ജൂ​റി വി​ല​യി​രു​ത്തി. വി​വി​ധ ഭാ​ഷ​ക​ളി​ൽ നി​ന്ന് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട 13 കൃ​തി​ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

ജ​ർ​മ​ൻ, സ്പാ​നി​ഷ്, പേ​ർ​ഷ്യ​ൻ തു​ട​ങ്ങി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കൃ​തി​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. മാ​ർ​ച്ച് 31ന് ​പു​ര​സ്കാ​ര​ത്തി​നാ​യു​ള്ള അ​വ​സാ​ന ആ​റ് പു​സ്ത​ക​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കും.

വി​ജ​യി​യെ മേയ് 19ന് ​ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്. 2025ൽ ​ക​ന്ന​ഡ എ​ഴു​ത്തു​കാ​രി ഭാ​നു മു​ഷ്താ​ഖി​ന്‍റെ കൃ​തി​ക്കാ​യി​രു​ന്നു ഈ ​പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

Latest News

Corehub Up