ഗോഹട്ടി: ആസാമിൽ ഭീകരബന്ധമെന്ന് ആരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. ദാരംഗ് ജില്ലയിലെ വെസ്റ്റ് കമർപാര ഗ്രാമവസിയായ മുൻസർ അലി ആണ് അറസ്റ്റിലായത്.
അരക്കാൻ റോഹിംഗ്യ സാൽവേഷൻ ആർമിയുമായും തഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി അധികൃതർ പറഞ്ഞു.
ഇയാൾ സോഷ്യൽ മീഡിയ വഴി ബംഗ്ലാദേശി ഭീകരരുമായി ബന്ധം പുലർത്തിയിരുന്നതായും ആരോപണമുണ്ട്. മുൻസർ അലിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
"തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്ന അലി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഖരുപേട്ടിയയിൽ തിരിച്ചെത്തിയത്. ഖരുപേട്ടിയയിലും സംസ്ഥാനത്തുടനീളമുള്ള മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളിലും അയാൾ അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു'. പോലീസ് അറിയിച്ചു.