Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistani

പാക് അധോലോക നേതാവുമായി ബന്ധം; മഹാരാഷ്‌ട്രയിൽ വ്യാപക റെയ്ഡ്

മും​ബൈ: പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധോ​ലോ​ക കു​റ്റ​വാ​ളി നേ​താ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഭീ​ക​ര​വി​രു​ദ്ധ സേ​ന (എ​ടി​എ​സ്) വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ മും​ബൈ ഉ​ൾ​പ്പ​ടെ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ നാ​ൽ​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു ഒ​രേ സ​മ​യം റെ​യ്ഡ് ന​ട​ന്ന​ത്. സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 53 പേ​രെ എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

വി​ദേ​ശ​ത്തി​രു​ന്ന് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ഷെ​ഹ്‌​സാ​ദ് ഭ​ട്ടി എ​ന്ന​യാ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു എ​ടി​എ​സി​ന്‍റെ ന​ട​പ​ടി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇ​ന്ത്യ​ൻ യു​വാ​ക്ക​ളെ സ്വാ​ധീ​നി​ക്കാ​നും രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും ഭ​ട്ടി ശ്ര​മി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മുംബൈ, അ​ക്കോ​ള, നാ​ന്ദെ​ഡ്, പൂ​ന, മീ​ര റോ​ഡ്, ന​ള​സോ​പാ​ര, നാ​സി​ക്, ജ​ൽ​ഗാ​വ്, നാ​ഗ്പു​ർ തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഭ​ട്ടി​യു​ടെ സി​ൻ​ഡി​ക്കറ്റു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള ചി​ല വ്യ​ക്തി​ക​ളു​ടെ സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ടി​എ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 53 പേ​രെ തി​രി​ച്ച​റി​ഞ്ഞ​തും അ​വ​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും. ഇ​വ​രു​ടെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും എ​ടി​എ​സ് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്‌​ഐ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഷെ​ഹ്‌​സാ​ദ് ഭ​ട്ടി ശൃം​ഖ​ല​യി​ലെ അം​ഗ​ങ്ങ​ൾ വ​ഴി​യാ​ണ് ഈ ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ​ൽ സെ​ൽ ഒ​ന്പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

യു​വാ​ക്ക​ളെ ആ​ഡം​ബ​ര​ജീ​വി​ത​വും പ​ണ​വും വാ​ഗ്ദാ​നം ചെ​യ്ത് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഭ​ട്ടി ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​യാ​ളു​ടെ നി​ര​വ​ധി സ്ലീ​പ്പ​ർ​സെ​ല്ലു​ക​ൾ മ​ഹാ​രാ​ഷ്‌​ട്ര​യി​ലു​ണ്ടെ​ന്നും എ​ടി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Latest News

Corehub Up