Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistani Girl

നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്ന പാ​ക് പെ​ൺ​കു​ട്ടി ക​സ്റ്റ​ഡി​യി​ൽ; അ​ന്വേ​ഷ​ണം തു​ട​ങ്ങി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ന്ന് ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് പ്ര​വേ​ശി​ച്ച പാ​ക് പെ​ൺ​കു​ട്ടി​യെ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നൗ​ഷേ​റ​യി​ലെ ലാം ​സെ​ക്ട​റി​ലാ​ണ് സം​ഭ​വം. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​ക്ക് 17 വ​യ​സു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

അ​തി​ർ​ത്തി വേ​ലി​ക്ക് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​നി​ക​രാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട​ഞ്ഞ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ഖു​യി​രേ​റ്റ സ്വ​ദേ​ശി​നി​യാ​ണെ​ന്ന് പെ​ൺ​കു​ട്ടി വ്യ​ക്ത​മാ​ക്കി​യ​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന​താ​ണെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പെ​ൺ​കു​ട്ടി​യെ നൗ​ഷേ​റ പൊ​ലി​സി​ന് കൈ​മാ​റി. പെ​ൺ​കു​ട്ടി വ​ഴി​തെ​റ്റി അ​ബ​ദ്ധ​ത്തി​ൽ നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ന്ന​താ​ണോ അ​തോ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​റ്റെ​ന്തെ​ങ്കി​ലും ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

Latest News

Corehub Up