Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pala Today

Kottayam

ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​നം; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്ന് പാലായിൽ

പാ​ലാ: സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് ആ​രോ​ഗ്യ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ര​ക്ത​ദാ​ന ക്യാ​മ്പും ഇ​ന്ന് പാ​ലാ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കും.

രാ​വി​ലെ 11.30ന് ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു, പാ​ലാ ബ്ല​ഡ് ഫോ​റം ചെ​യ​ര്‍​മാ​നാ​യ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍, കൗ​ണ്‍​സി​ല​ര്‍ ര​ജി​ത പ്ര​കാ​ശ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​ന്‍. പ്രി​യ, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ബി​ജി ജോ​ജോ, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​ജി​ത്ത് ബാ​ബു. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​പി. അ​ഭി​ലാ​ഷ്, പാ​ലാ എ​സ്എ​ച്ച്ഒ ബേ​സി​ല്‍ തോ​മ​സ്, ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി.​എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍, പാ​ലാ ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം, ജി​ല്ലാ ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ഷി​ബു തെ​ക്കേ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Corehub Up