Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkad Vadakara

വി​മ​ർ​ശി​ക്കാം, പ​ക്ഷേ പ​രി​ധി വി​ട​രു​ത്; ഷാ​ഫി​ക്ക് ക​വ​ച​മൊ​രു​ക്കി ര​മേ​ഷ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ ഷാ​ഫി പ​റ​മ്പി​ലി​ന് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ. ഷാ​ഫി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പാ​ർ​ട്ടി​ക്കു​വേ​ണ്ടി ന​ട​ത്തി​യ അ​ധ്വാ​ന​ത്തെ​യും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​ത്. വി​മ​ർ​ശി​ക്കാം പ​ക്ഷേ പ​രി​ധി വി​ട​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഷാ​ഫി​ക്കൊ​പ്പ​മു​ള്ള ചി​ത്രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചാ​ണ് പി​ഷാ​ര​ടി​യു​ടെ പ്ര​തി​ക​ര​ണം.

വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ വ​ള​ർ​ന്നു​വ​ന്ന നേ​താ​വാ​ണ് ഷാ​ഫി. ഇ​ട​തു​കാ​റ്റ് ശ​ക്ത​മാ​യി വീ​ശി​യി​രു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​നം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തെ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​റ​ച്ച സീ​റ്റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും ഷാ​ഫി​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ട്ടി ഏ​ൽ​പ്പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ക്കു​ന്ന​താ​ണ്  രീ​തി. പൊ​ലി​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധം മു​ത​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ടു​പോ​യ​തെ​ന്നും പി​ഷാ​ര​ടി കു​റി​ച്ചു. വ​ട​ക​ര​യി​ൽ​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ പോ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ഷാ​ഫി പ​റ​മ്പി​ൽ കേ​ര​ള​ത്തി​ൽ മ​ന്ത്രി​യാ​കു​മാ​യി​രു​ന്നു. 

എ​ന്നാ​ൽ പ​ദ​വി​ക​ളേ​ക്കാ​ൾ അ​ദ്ദേ​ഹം പ്ര​സ്ഥാ​ന​ത്തെ​യാ​ണ് സ്നേ​ഹി​ച്ച​തെ​ന്നും പി​ഷാ​ര​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും ഷാ​ഫി​യു​ടെ സാ​ന്നി​ധ്യം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പി​ഷാ​ര​ടി ചൂ​ണ്ടി​ക്കാ​ട്ടി. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ര​ചാ​ര​ണം ന​ട​ത്തി​യ ഷാ​ഫി, 140 മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ​വും മു​ഴ​ക്ക​വു​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up