Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkad Mob Lynching

പാലക്കാട്ടെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​കത്തിൽ ക​ത്ത് ന​ൽ​കി സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ട്ട​​​പ്പ​​​ള്ള​​​ത്തെ ആ​​​ൾ​​​ക്കൂ​​​ട്ടക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്ക് ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​രി​​​ച്ച അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തെ സ​​​ർ​​​ക്കാ​​​ർ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ക​​​ത്ത് ന​​​ൽ​​​കി.

മ​​​ധു​​​വി​​​ന് ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ നി​​​ന്നും ഏ​​​റെ അ​​​ക​​​ലെ​​​യ​​​ല്ലാ​​​ത്ത അ​​​ട്ട​​​പ്പ​​​ള്ള​​​ത്താ​​​ണ് പു​​​തി​​​യ സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്.

മോ​​​ഷ്ടാ​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് ഛത്തീ​​​സ്ഗ​​​ഡ് ബി​​​ലാ​​​സ്പു​​​ർ സ്വ​​​ദേ​​​ശി രാ​​​മ​​​നാ​​​രാ​​​യ​​​ണ്‍ ഭാ​​​ഗേ​​​ലി​​​നെ ഒ​​​രു സം​​​ഘം ആ​​​ൾ​​​ക്കൂ​​​ട്ട വി​​​ചാ​​​ര​​​ണ​​​യ്ക്ക് വി​​​ധേ​​​യ​​​നാ​​​ക്കി ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​ത്. നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം പോ​​​ലീ​​​സെ​​​ത്തി​ രാ​​​മ​​​നാ​​​രാ​​​യ​​​ണി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​ങ്കി​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​നാ​​​കെ നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​ക്കി​​​യ ക്രൂ​​​ര​​​മാ​​​യ ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത് എ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല. ആ​​​ൾ​​​ക്കൂ​​​ട്ടം നി​​​യ​​​മം കൈ​​​യി​​​ലെ​​​ടു​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. അ​​​ത് പ​​​രി​​​ഷ്കൃ​​​ത സ​​​മൂ​​​ഹ​​​ത്തി​​​ന് യോ​​​ജി​​​ച്ച​​​ത​​​ല്ലെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up