Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalayamBiju

പാ​ള​യം ബി​ജു വ​ധ​ക്കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്; ബ​ന്ധു ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. പു​തി​യ കോ​വി​ല​കം പ​റ​മ്പ് ന​ഗ​ർ സ്വ​ദേ​ശി ബി​ജു (38) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ 22കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മാ​ങ്കാ​വ് കൊ​ള​ങ്ങ​ര​പ്പീ​ടി​ക സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച പ്ര​തി​യെ മു​ൻ​പ് ബി​ജു​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ബ​ല​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ലു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ്ര​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മു​റി​വും പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യ​ത്. ബി​ജു കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​യാ​ളു​ടെ ഫോ​ൺ, സ്കൂ​ട്ട​റി​ന്‍റെ​യും മു​റി​യു​ടെ​യും താ​ക്കോ​ലു​ക​ൾ എ​ന്നി​വ പ്ര​തി കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ബി​ജു​വി​ന്‍റെ മൃ​ത​ദേ​ഹം പാ​ള​യ​ത്തെ ത​റ​വാ​ട്ടു വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ഴും പ്ര​തി അ​വി​ടെ​യെ​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ആ ​സ​മ​യ​ത്ത് ഇ​യാ​ളു​ടെ കൈ​ക​ളി​ൽ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ളാ​ണെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം പോ​ലീ​സ് നി​ല​വി​ൽ മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. ബി​ജു താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലും ത​മ്പ​ടി​ച്ചി​രു​ന്ന ല​ഹ​രി​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ബി​ജു നി​ര​ന്ത​രം പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ബി​ജു കൈ​മാ​റി​യി​രു​ന്ന​താ​യും, ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up