അഗളി: ജെല്ലിപ്പാറ പുതുജീവൻ അഗതി മന്ദിരത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായ പാലിയേറ്റീവ് ആംബുലൻസ് സർവീസിനു തുടക്കം. ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ. മാർട്ടിൻ കളമ്പാടൻ ഫ്ലാഗ് ഓഫ് ചെയ്തു.
പുതുജീവൻ ഡയറക്ടർ ഫാ. അരുൺ തുറവയ്ക്കൽ, പ്രൊക്യൂറേറ്റർ ഫാ. ബിബിൻ ചെറുകുന്നേൽ, ഇടവകാംഗങ്ങൾ പങ്കെടുത്തു. അട്ടപ്പാടിയിലെ അശരണരായ വയോജനങ്ങൾക്ക് ഈ പാലിയേറ്റീവ് സംവിധാനം വലിയ ആശ്വാസമാകുമെന്നു ഫാ. മാർട്ടിൻ പറഞ്ഞു.
പ്രായമായവരെ ഭവനങ്ങളിൽ സന്ദർശിക്കുന്നതോടൊപ്പം രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുവാനും മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുവാനും ആംബുലൻസിന്റെ സേവനം ഉപകരിക്കുമെന്ന് പ്രവർത്തനങ്ങൾ വിവരിച്ച ഫാ. ബിബിൻ പറഞ്ഞു. അടിയന്തരഘട്ടങ്ങളിലേക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.