District News
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട്, കൊന്നക്കാട് ആരോഗ്യകേന്ദ്രങ്ങളുടെയും ബളാൽ പാലിയേറ്റീവ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബസംഗമം നടത്തി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ ഖാദർ, അലക്സ് നെടിയകാല, മോൻസി ജോയ്, അംഗങ്ങളായ ജെസി ചാക്കോ, ജോസഫ് വർക്കി, എം.അജിത, സന്ധ്യ ശിവൻ, പദ്മാവതി, കെ.ആർ. വിനു, പൊതുപ്രവർത്തകൻ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, പി. ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ വി. അനിൽ കുമാർ, സാജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഫോക്ലോർ അവാർഡ് ജേതാവ് സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.
District News
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കീരുകുഴി സെന്റ് മേരീസ് ഓള്‍ഡേജ് ഹോമില്‍ നടത്തിയ പാലിയേറ്റീവ് സ്നേഹ സംഗമം പ്രസിഡന്റ് എസ്.രാജേന്ദ്രപ്സദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുഖേന ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് പാലിയേറ്റീവ് സംഗമം നടത്തുന്നത്.
പഞ്ചായത്തില്‍ 168 കിടപ്പു രോഗികള്‍ക്ക് പരിചരണം നല്കുന്നു. രോഗികളുടെയും കൂട്ടിരുപ്പുകരുടെയും മാനസിക സംഘര്‍ഷം കുറയ്ക്കാനാണ് സംഗമം നടത്തുന്നത്. പദ്ധതിക്കായി 18 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്.
വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി വിദ്യാധരപ്പണിക്കർ, അംഗം അംബിക ദേവരാജൻ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഐഷ എസ്.ഗോവിന്ദ്, ഡോ. മാന്‍സി അലക്സ്, ഡോ. സുമി സുരേന്ദ്രൻ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ചു, പിഎച്ച്എന്‍ ലീജ, ജെഎച്ച്ഐമാരായ വിനോദ്, അജയകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.