Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pallikkal River

Kollam

പ​ള്ളി​ക്ക​ലാ​റി​ലും ടി​എ​സ് ക​നാ​ലി​ലും പാ​യ​ലു​ക​ൾ നി​റ​ഞ്ഞു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി പ​ള്ളി​ക്ക​ലാ​റി​ലും വ​ട്ട​ക്കാ​യ​ലി​ലും ടിഎ​സ് ക​നാ​ലി​ലും വി​വി​ധ​യി​നം പാ​യ​ലു​ക​ൾ നിറഞ്ഞു. ഇ​ത് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ൾ​പ്പ​ടെ ത​ട​സ​മാ​കു​ന്നു.​ഒ​ട്ടേ​റെ ടൂ​റി​സം സാ​ധ്യ​ത​ക​ളു​ള്ള​താ​ണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ. പ​ള്ളി​ക്ക​ലാ​ർ ടി​എ​സ് ക​നാ​ലു​മാ​യി ചേ​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ക​ല്ലു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം മു​ത​ൽ ഏ​റെ വി​സ്തൃ​തി​യി​ലാ​ണ് പ​ള്ളി​ക്ക​ലാ​ർ പ​ര​ന്നൊ​ഴു​കു​ന്ന​ത്. ച​ന്ത​ക്കാ​യ​ലും ക​ന്നേ​റ്റി​യും വ​ട്ട​ക്കാ​യ​ലും ക​ട​ന്നാ​ണ് പ​ള്ളി​ക്ക​ലാ​ർ ടി.​എ​സ്. ക​നാ​ലി​ൽ പ​തി​ക്കു​ന്ന​ത്. ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​കൂ​ടി​യാ​ണി​ത്. എ​ന്നാ​ൽ, വി​വി​ധ​യി​നം പാ​യ​ലു​ക​ൾ ഈ ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ് ‌. ആ​ഫ്രി​ക്ക​ൻ പാ​യ​ലും കു​ള​വാ​ഴ​ക​ളു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

ജ​ലാ​ശ​യ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തെ പൂ​ർ​ണ​മാ​യും മ​റ​ച്ചു​കൊ​ണ്ടാ​ണ് പാ​യ​ലു​ക​ൾ വ​ള​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​യു​ടെ വേ​ര് അ​ടി​ത്ത​ട്ടി​ൽ​വ​രെ എ​ത്തു​ന്നു. സൂ​ര്യ​പ്ര​കാ​ശം അ​ടി​ത്ത​ട്ടി​ലേ​ക്കു പ​തി​യു​ന്ന​തി​ന് പാ​യ​ലു​ക​ൾ ത​ട​സ​മാ​കു​ന്നു. ഇ​ത് മ​ത്സ്യ​സ​മ്പ​ത്തി​നെ ബാ​ധി​ക്കു​ന്ന​താ​യി ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

ചെ​റി​യ വ​ള്ള​ങ്ങ​ൾ പാ​യ​ലി​ൽ കു​ടു​ങ്ങു​ന്ന​തു കാ​ര​ണം ഇ​വി​ടെ മ​ത്സ്യ​ബ​ന്ധ​നം ബു​ദ്ധി​മു​ട്ടി​ലാ​ണ്‌. മു​ൻ​പ്‌ ക​ന്നേ​റ്റി ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്ന്‌ ഡി​ടി​പി​സി ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഒ​രു ഹൗ​സ് ബോ​ട്ടും സ്പീ​ഡ് ബോ​ട്ടു​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ ഉ​ൾ​പ്പടെ ഒ​ട്ടേ​റെ​പ്പേ​ർ ബോ​ട്ടു​യാ​ത്ര​യ്ക്കാ​യി എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പാ​യ​ലു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ ബോ​ട്ട് സ​ർ​വീ​സ് നി​ല​ച്ചു. ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​യ സ്ഥി​തി​യാ​ണ്. ബോ​ട്ടു​ക​ളെ​ല്ലാം കൊ​ല്ല​ത്തേ​ക്കു മാ​റ്റി. ജീ​വ​ന​ക്കാ​രെ​യും പി​ൻ​വ​ലി​ച്ചു.

മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നും പാ​യ​ലു​ക​ൾ ത​ട​സ​മാ​കാ​റു​ണ്ട്. മു​ൻ​പ്‌ പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി വെ​ള്ളം ക​യ​റു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മാ​ലി​ന്യ​ങ്ങ​ളും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി ദു​ർ​ഗ​ന്ധ​വും പ​ര​ക്കു​ന്നു. പാ​യ​ലു​ക​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

പ​ള്ളി​ക്ക​ലാ​റി​ലേ​ക്കു​ള്ള ചെ​റി​യ തോ​ടു​ക​ളി​ലും പാ​യ​ലു​ക​ൾ വ്യാ​പ​ക​മാ​ണ്. പാ​റ്റോ​ലി തോ​ട്ടി​ലും വി​വി​ധ ത​ഴ​ത്തോ​ടു​ക​ളി​ലും പാ​യ​ലു​ക​ൾ നി​റ​ഞ്ഞു​കി​ട​ക്കു​ന്നു.  മ​ഴ​ക്കാ​ല​ത്ത് ഇ​തു വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​രു​നാ​ഗ​പ്പ​ള്ളി ക​ന്നേ​റ്റി കാ​യ​ലി​ലെ ഡി​ടി​പി​സി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് സ​ർ​വീ​സു​ക​ൾ നി​ല​ച്ചു. ക​ന്നേ​റ്റി ബോ​ട്ടു​ജെ​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് ഡി​ടി​പി​സി ബോ​ട്ട് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​ത്.

ആ​ദ്യം ഒ​രു ഹൗ​സ്ബോ​ട്ടും ചെ​റു​തും വ​ലു​തു​മാ​യ സ്പീ​ഡ് ബോ​ട്ടു​ക​ളു​മാ​ണ് ഇ​വി​ടെ​നി​ന്ന്‌ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. ബോ​ട്ടു​ജെ​ട്ടി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ക​ന്നേ​റ്റി കാ​യ​ലും വ​ട്ട​ക്കാ​യ​ലും ടി​എ​സ് ക​നാ​ലും ചു​റ്റി​യാ​യി​രു​ന്നു യാ​ത്ര. യാ​ത്ര​ക​ൾ​ക്കാ​യി ഒ​ട്ടേ​റെ​പ്പേ​രാ​ണ് എ​ത്തി​യി​രു​ന്ന​ത്. മ​ണി​ക്കൂ​ർ നി​ര​ക്കി​ലാ​യി​രു​ന്നു ചാ​ർ​ജ്‌ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണ​വും ഒ​രു​ക്കി​ന​ൽ​കി​യി​രു​ന്നു. ആ​ളു​ക​ൾ ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പ​വും ബോ​ട്ടു​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ടി​എ​സ് ക​നാ​ലി​ന്‍റെ തീ​ര​ത്താ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന വി​ദേ​ശി​ക​ളും ബോ​ട്ടു​യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

ക​ന്നേ​റ്റി​യി​ൽ​നി​ന്നു യാ​ത്ര തു​ട​ങ്ങി അ​ഴീ​ക്ക​ൽ ബീ​ച്ചും കാ​യം​കു​ളം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​വും വ​ലി​യ​ഴീ​ക്ക​ൽ പാ​ല​വും ക​ണ്ടു മ​ട​ങ്ങു​ന്ന​വ​രും ധാ​രാ​ള​മാ​യി​രു​ന്നു.  എ​ന്നാ​ൽ, പി​ന്നീ​ട് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ബോ​ട്ട്‌ സ​ർ​വീ​സു​ക​ൾ ഒ​ന്നൊ​ന്നാ​യി കു​റ​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും മ​റ്റു​മാ​യി പു​ര​വ​ഞ്ചി​ക​ൾ ഉ​ൾ​പ്പെ​ടെ പി​ൻ​വ​ലി​ച്ചു.  പ​ക​രം ബോ​ട്ടു​ക​ൾ എ​ത്താ​താ​യി. പേ​രി​നു​മാ​ത്രം ഒ​രു സ്പീ​ഡ് ബോ​ട്ട് ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. പ​ള്ളി​ക്ക​ലാ​റി​ൽ വി​വി​ധ​യി​നം പാ​യ​ലു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ ബോ​ട്ടു​യാ​ത്ര ദു​ഷ്‌​ക​ര​മാ​യി.

അ​ടി​ത്ത​ട്ടു​വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​യ​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ സ്പീ​ഡ് ബോ​ട്ടു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ​യും ഡി​ടി​പി​സി പി​ൻ​വ​ലി​ച്ചു. ബോ​ട്ടു​ജെ​ട്ടി​യും അ​ട​ച്ചു. പാ​യ​ലു​ക​ൾ നീ​ക്കി ബോ​ട്ട്‌ സ​ർ​വീ​സു​ക​ൾ പു​ന​ഃരാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​ മാ​ണ്.

Latest News

Corehub Up