വണ്ടൂര്‍: ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പള്ളിശേരി ഗവണ്മെന്റ് എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂളിലെ അടുക്കള നിര്‍മാണം, കളിസ്ഥല നവീകരണം തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പ്രധാനാധ്യാപിക ജിഷയെ മന്ത്രി എന്‍. ഷംസുദ്ദീന് ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ രാജന്, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്ലത്തീഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാന്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍. സവാദ്, വാര്‍ഡ് അംഗം പി.ടി. ഹാരിസ്, ഡിവിഷന് അംഗം സുബൈദ, ലൈല, വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. പ്രേം സാഗര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഇസ്മാഈല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍, പൊതുമരാമത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വിജു ജോസ്, വണ്ടൂര്‍ ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ നിസാര്‍, അയ്യൂബ് കുട്ടശേരി, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.