Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalmBeachRoad

Video

റോ​ഡി​ൽ ഗു​ഡ്ഖ തു​പ്പി; ചോ​ദ്യം ചെ​യ്ത സ്ത്രീ​ക്ക് മു​ന്നി​ൽ കു​ടു​ങ്ങി ടാ​ക്സി ഡ്രൈ​വ​ർ

ന​വി മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ പാം ​ബീ​ച്ച് റോ​ഡി​ൽ ടാ​ക്സി നി​ർ​ത്തി​യി​ട്ട് റോ​ഡി​ലേ​ക്ക് ഗു​ഡ്ഖ തു​പ്പി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു.

റി​ച സ​മീ​ത് എ​ന്ന യാ​ത്രാ​ക്കാ​രി പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ, ഡ്രൈ​വ​ർ സീ​റ്റി​ന്‍റെ വ​ശ​ത്താ​യി റോ​ഡി​ൽ പു​ക​യി​ല​യു​ടെ ക​റ വീ​ണ​തി​നെ​ച്ചൊ​ല്ലി പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു സ്ത്രീ​യും ഡ്രൈ​വ​റും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് കാ​ണാം.

താ​ന​ല്ല അ​വി​ടെ തു​പ്പി​യ​തെ​ന്നു വാ​ദി​ച്ച് കു​റ്റം നി​ഷേ​ധി​ച്ച ഡ്രൈ​വ​ർ, റോ​ഡ് വൃ​ത്തി​യാ​ക്കാ​ൻ ആ​ദ്യം ത​യ്യാ​റാ​യി​ല്ല. എ​ന്നാ​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ലി​ലും സ​മാ​ന​മാ​യ ഗു​ഡ്ഖ​യു​ടെ ക​റ​ക​ൾ വ്യ​ക്ത​മാ​യി​രു​ന്നു.

സം​ഭ​വം വ​ഷ​ളാ​യ​തോ​ടെ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ടു​ക​യും ഡ്രൈ​വ​റു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​ത് വ​ൻ​തു​ക പി​ഴ​യും ശി​ക്ഷ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് സ്ത്രീ ​ഓ​ർ​മ്മി​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ൾ വ​ഴ​ങ്ങി​യ​ത്.

ത​ർ​ക്കം തു​ട​ർ​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ കൈ​യി​ലു​ണ്ടാ​യി​രു​ന്ന കു​പ്പി​യി​ലെ വെ​ള്ള​മൊ​ഴി​ച്ച് റോ​ഡി​ലെ ക​റ ക​ഴു​കി​ക്ക​ള​യാ​ൻ ഡ്രൈ​വ​ർ നി​ർ​ബ​ന്ധി​ത​നാ​യി. മും​ബൈ ന​ഗ​ര​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​യി​ല​യും പാ​ക്കും തു​പ്പു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന നി​യ​മ​ങ്ങ​ളാ​ണു​ള്ള​ത്.

ആ​ദ്യ​ത​വ​ണ കു​റ്റം ചെ​യ്താ​ൽ 1000 രൂ​പ പി​ഴ​യ്ക്ക് പു​റ​മെ ഒ​രു ദി​വ​സ​ത്തെ സാ​മൂ​ഹി​ക സേ​വ​ന​വും അ​നു​ഭ​വി​ക്ക​ണം. ര​ണ്ടാ​മ​തും കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ 3000 രൂ​പ പി​ഴ​യും മൂ​ന്നു ദി​വ​സ​ത്തെ സേ​വ​ന​വും, മൂ​ന്നാം ത​വ​ണ 5000 രൂ​പ പി​ഴ​യും അ​ഞ്ചു ദി​വ​സ​ത്തെ സാ​മൂ​ഹി​ക സേ​വ​ന​വു​മാ​ണ് നി​യ​മ​പ്ര​കാ​ര​മു​ള്ള ശി​ക്ഷ.

Latest News

Corehub Up