Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalmQuashed.

വിദ്യാര്‍ഥിനിയുടെ കൈവെള്ളയില്‍ അടിച്ച അധ്യാപകന്‍റെ കേസ് റദ്ദാക്കി

കൊ​​​ച്ചി: ഉ​​​റ​​​ക്കം തൂ​​​ങ്ങിയ വി​​​ദ്യാ​​​ര്‍ഥി​​​നി​​​യെ ഉ​​​ണ​​​ര്‍ത്താ​​​ന്‍ ക്ലാ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കൈ​​​വെ​​​ള്ള​​​യി​​​ല്‍ അ​​​ടി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രാ​​​യ കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

തൃ​​​ശൂ​​​ര്‍ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ഡ്രാ​​​മ​​​യി​​​ലെ വി​​​സി​​​റ്റിം​​​ഗ് ഫാ​​​ക്ക​​​ല്‍റ്റി​​​യാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി രാ​​​ജ വാ​​​ര്യ​​​ര്‍ക്കെ​​​തി​​​രേ സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്ക​​​ല്‍ വ​​​കു​​​പ്പ​​​ട​​​ക്കം ചേ​​​ര്‍ത്ത് തൃ​​​ശൂ​​​ര്‍ വെ​​​സ്റ്റ് പൊ​​​ലി​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സാ​​​ണ് ജ​​​സ്റ്റീ​​​സ് ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

കു​​​ട്ടി​​​യെ ഉ​​​ണ​​​ര്‍ത്താ​​​നാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ന്‍ അ​​​ങ്ങ​​​നെ ചെ​​​യ്ത​​​തെ​​​ന്നും മ​​​റ്റു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ 2021 ന​​​വം​​​ബ​​​റി​​​ല്‍ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ല്‍ ദു​​​രു​​​ദ്ദേ​​​ശ്യം ആ​​​രോ​​​പി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

പ​​​രാ​​​തി പ​​​റ​​​യാ​​​ന്‍ ഫോ​​​ണ്‍ ചെ​​​യ്ത പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ വി​​​ദ്യാ​​​ര്‍ഥി​​​നി​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​യെ ര​​​ണ്ടാം പ്ര​​​തി​​​യാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ട് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.

പൊ​​​ലി​​​സ് എ​​​ഫ്‌​​​ഐ​​​ആ​​​റും തൃ​​​ശൂ​​​ര്‍ ജു​​​ഡീ​​​ഷ്യ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള കേ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​ണ് കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up