പാലോട്: 63-ാമത് പാലോട് കാർഷിക-കലാമേളയും കന്നുകാലിച്ചന്തയും ഫെബ്രുവരി ഏഴു മുതൽ 16 വരെ നടക്കും. കാർഷിക വിളകളുടെ പ്രദർശനം, അമ്യൂസ്മെന്റ് -കാർണിവൽ പാർക്കുകൾ, നൂറ്റമ്പതോളം പ്രദർശന-വിപണന സ്റ്റാളുകൾ, മലയോര കർഷക അവാർഡ് വിതരണം, വോളിബോൾ ഫെസ്റ്റ്, വടംവലി മത്സരം, കൂട്ടയോട്ടം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
സംഘാടക സമിതി ഓഫീസ് പാലോട് സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. മേളയുടെ ചെയർമാനും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഡി. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. മേളയുടെ ജനറൽ സെക്രട്ടറി എം. ഷെഹനാസ്, ട്രഷറർ പാപ്പനംകോട് അനി, പ്രോഗ്രാം കൺവീനർ വി.എസ്.പ്രമോദ്, ഇ. ജോൺകുട്ടി, എസ്. പാപ്പച്ചൻ, അമ്പു ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു. കന്നുകാലിച്ചന്ത, ഐസ് ക്രീം പാർലർ, പബ്ലിസിറ്റി ലേലവും നടന്നു.