Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pampady Bus Stand

Kottayam

പാ​​​മ്പാ​​​ടി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ ക​​​ഞ്ചാ​​​വുചെ​​​ടി ക​​​ണ്ടെ​​​ത്തി

പാ​​​മ്പാ​​​ടി: ഓ​​​പ്പ​​​റേ​​​ഷ​​​ൻ ത​​​ണ്ട​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പാ​​​മ്പാ​​​ടി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ വ​​​ള​​​ർ​​​ന്നി​​​രു​​​ന്ന ക​​​ഞ്ചാ​​​വുചെ​​​ടി ക​​​ണ്ടെ​​​ത്തി. തൈ​​​ത്തോ​​​ട്ടം റെ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പാ​​​മ്പാ​​​ടി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ പ​​​ബ്ലി​​​ക് ലൈ​​​ബ്ര​​​റി​​​യോ​​​ട് ചേ​​​ർ​​​ന്ന് ഏ​​​ക​​​ദേ​​​ശം 110 സെ​​​ന്‍റി​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള ചെ​​​ടി​​​യാ​​​ണ് എ​​​ക്സൈ​​​സ് സം​​​ഘം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ചെ​​​ടി ക​​​ണ്ടെ​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​ത്തും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും മ​​​റ്റ് ക​​​ഞ്ചാ​​​വ് ചെ​​​ടി​​​ക​​​ളൊ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.

ചെ​​​ടി അ​​​വി​​​ടെ വ​​​ള​​​രാ​​​നി​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്‌​​ട​​​ർ പി. ​​​ഗോ​​​കു​​​ൽ ലാ​​​ൽ അ​​​റി​​​യി​​​ച്ചു. അ​​​സി​​​സ്റ്റ​​ന്‍റ് എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്‌​​ട​​​ർ ഗ്രേ​​​ഡ് വി.​​​എ​​​ൻ. പ്ര​​​ദീ​​​പ് കു​​​മാ​​​ർ, എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ സ​​​ജീ​​​വ് കെ.​​​എ​​​ൽ, അ​​​ഖി​​​ൽ പ​​​വി​​​ത്ര​​​ൻ, ഷൈ​​​ജു പി.​​എ, അ​​​തു​​​ൽ രാ​​​ജ് എ.​​ആ​​​ർ, ഷി​​​ഹാ​​​സ് വി.​​എ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​രി​​​ശോ​​​ധ​​​നാ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up