മനാമ: ഇന്ത്യൻ സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് നക്ഷത്രശോഭയേകി രാജകീയ സാന്നിധ്യം. അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരുടെ വസതിയിൽ നടന്ന ആഘോഷ പരിപാടികളിലാണ് ബഹ്റിൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ച് ഹിസ് ഹൈനെസ് ഷെയ്ഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ പങ്കെടുത്തത്.
ഇന്ത്യക്കാരോടും പ്രവാസി സമൂഹത്തോടും ബഹ്റിൻ ഭരണാധികാരികൾ പുലർത്തുന്ന ഹൃദയപൂർവമായ കരുതലിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി ഈ രാജകീയ സാന്നിധ്യം മാറി. പമ്പാവാസൻ നായർക്കും കുടുംബത്തിനും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം ദീർഘനാളുകളായുള്ള സൗഹൃദവും അനുസ്മരിച്ചു.