പനങ്കണ്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികം ആഘോഷിച്ചു. താളൂർ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് മാനേജിംഗ് ഡയറക്ടർ ഡോ. റാഷിദ് ഗസാലി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ.പി. ഷൗക്ക്മാൻ, അധ്യാപിക റഷീദ ബാനു എന്നിവർക്ക് യാത്രയയപ്പ് നൽകി. ഡോ. റാഷിദ് ഗസാലി, ബത്തേരി എബനേസർ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എംഡി എൻ.എ. ബില്ലി ഗ്രഹാം എന്നിവർ മെമന്റോ വിതരണം നിർവഹിച്ചു. എസ്എംസി ചെയർമാൻ നജീബ് കരണി, എച്ച്എസ് സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ്, പ്രോഗ്രാം കണ്‍വീനർ കെ. മധു, പിടിഎ വൈസ് പ്രസിഡന്റ് ഒ.പി. പൗലോസ്, എംപിടിഎ പ്രസിഡന്റ് സൗദാമിനി, ജില്ലാ ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ എം.കെ. ഷിവി, എസ്എംസി വൈസ് ചെയർമാൻ ഷമീർ കല്ലൻ, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി സിന്ധു, എച്ച്എസ് സ്റ്റാഫ് സെക്രട്ടറി എം. ഗ്രേസി, സ്കൂൾ ലീഡർ കെ. അജിൽ ഷാൻ എന്നിവർ പ്രസംഗിച്ചു.