Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayats

ഗ്രാമസേവികയുടെ തട്ടിപ്പ് ; കൂടുതൽ പരാതികളുമായി പഞ്ചായത്തുകൾ

പ​ത്ത​നം​തി​ട്ട: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്തൃ വി​ഹി​തം അ​ടി​ച്ചു​മാ​റ്റി​യ ഗ്രാ​മ​സേ​വി​ക​യ്ക്കെ​തി​രേ ത​ട്ടി​പ്പി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കോ​ന്നി ത​ണ്ണി​ത്തോ​ട് വി​ല്ലേ​ജ് എ​ക്സ്​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റാ​യി​രു​ന്ന കോ​ന്നി വ​ക​യാ​ർ മ്ലാ​ന്ത​ടം പു​ത്ത​ൻ​വീ​ട്ടി​ൽ എം.​ആ​ർ. റാ​ണി​ല​ക്ഷ്മി (37)യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​ന്നി​യി​ൽ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ വി​ല്ലേ​ജു​ക​ളി​ലെ ലൈ​ഫ്മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി​യു​ടെ പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​വ​ർ നേ​ര​ത്തേ ജോ​ലി ചെ​യ്തി​രു​ന്ന അ​രു​വാ​പ്പു​ലം വി​ല്ലേ​ജി​ലും സ​മാ​ന ത​ട്ടി​പ്പ് ന​ട​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലാ​യി 60 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് റാ​ണി ല​ക്ഷ്മി​യു​ടെ പേ​രി​ൽ പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യ​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട തു​ക ബ​ന്ധു​ക്ക​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ​തി​ന്‍റെ പേ​രി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. ചി​റ്റാ​ർ, ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​ടെ പ​രാ​തി​ക​ളി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

നേ​ര​ത്തേ കോ​ന്നി പൊ​ലി​സി​ൽ മ​റ്റൊ​രു ത​ട്ടി​പ്പു കേ​സി​ൽ റാ​ണി​ല​ക്ഷ്മി പ്ര​തി​യാ​യി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ടു​ക​ളി​ലൂ​ടെ കൈ​ക്ക​ലാ​ക്കി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. റാ​ണി ല​ക്ഷ്മി ഇ​ക്കാ​ല​യ​ള​വി​ൽ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ ടോ​റ​സ് ലോ​റി അ​ട​ക്കം വാ​ങ്ങിന​ൽ​കി​യ​ത് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 51.23 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ണ്ണി​ത്തോ​ട്ടി​ൽ പ്രാ​ഥ​മി​ക​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ക​ണ്ട​ത്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ്റാ​ർ പൊ​ലി​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​ൻ അ​പേ​ക്ഷ ന​ൽ​കി. ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ബ​ന്ധു​ക്ക​ളു​ടെ പേ​രു​ക​ൾ തി​രു​കി​ക്ക​യ​റ്റി ഇ​വ​രു​ടെ പേ​രി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്തു​വ​ന്ന​ത്.

സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 2024 ഡി​സം​ബ​ർ ആ​റു​മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 12നാ​ണ് ത​ണ്ണി​ത്തോ​ട്ടി​ലേ​ക്കു സ്ഥ​ലം​മാ​റി​യ​ത്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​ഭോ​ക്തൃ വി​ഹി​തം ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ട് അ​ന്വേ​ണം ന​ട​ത്തി.

പ​ട്ടി​ക പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ഇ​ഒ‍യു​ടെ മാ​താ​വ്, ഭ​ർ​ത്താ​വ്, ഭ​ർ​ത്തൃ പി​താ​വ്, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ പേ​രി​ൽ പ​ല​ത​വ​ണ പ​ണാ​പ​ഹ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ണ്ണി​ത്തോ​ട്ടി​ലും സ​മാ​ന പ​രാ​തി​ക​ളു​ണ്ടാ​യ​പ്പോ​ൾ പൊ​ലി​സ് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു.

ഇ​തി​നി​ടെ ത​ട്ടി​പ്പ് പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ൾ പ​ണം തി​രി​കെ അ​ട​ച്ച് ത​ല​യൂ​രാ​ൻ റാ​ണില​ക്ഷ്മി ശ്ര​മം ന​ട​ത്തി. അ​രൂ​വാ​പ്പു​ല​ത്തും ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

അ​രു​വാ​പ്പു​ല​ത്ത് മാ​ത്രം ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ഇ​വ​ർ ന​ട​ത്തി​യ​താ​യി പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ലു​ള്ള സ​മാ​ന പേ​രു​ള്ള​വ​രെ​യും റാ​ണി ല​ക്ഷ്മി​യു​ടെ അ​മ്മ, ഭ​ർ​ത്താ​വ്, ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രു​ൾ​പ്പടെ​യു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളാ​ക്കി മാ​റ്റി​യാ​ണ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

District News

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് പു​റം​തി​രി​ഞ്ഞ് പ​ഞ്ചാ​യ​ത്തു​ക​ൾ

തു​റ​വൂ​ർ:​മ​ഴ​ക്കാ​ലം അ​ടു​ത്തു വ​ന്നി​ട്ടും ശു​ചീ​ക​ര​ണ പ്ര​ർ​ത്ത​ന​ങ്ങ​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങാ​തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ. പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലു​ള്ള കാ​ന​ക​ളിലും മ​റ്റു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​വാ​നു​ള്ള യാ​തൊ​രു​വി​ധാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കു​വാ​ൻ സാ​ധി​ക്കാ​തെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് സാം​ക്ര​മീ​ക​രോ​ഗ​ങ്ങ​ൾ പ​ട​ന്നുപി​ടി​ക്കു​വാ​നു​ള്ള സാ​ധ്യ​ത കൂ​ട്ടുന്നു. അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​റു​ക​ൾ അ​ട​ഞ്ഞ​തോ​ടു കൂ​ടി പൊ​ഴി​ച്ചാ​ലി​ലെ ഒ​ഴു​ക്ക് നി​ല​യ്ക്കു​ക​യും ചെ​റു​തോ​ടു​ക​ളി​ലും പൊ​ഴി​ച്ചാ​ലി​ലും പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ളും മ​ത്സ്യ സം​സ്ക​ര​ണ​ശാ​ല​യി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പാ​രി​സ്ഥി​തിക-ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാണ് ഉ​ണ്ടാ​ക്കു​ന്ന​ത്. പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ല​സ്യ​ത്തി​ൽ നി​ന്നും മു​ക്ത​മാ​കാ​തെ​യാ​ണ് ഇ​പ്പോ​ഴും പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ആ​വ​ശ്യ​ത്തി​നു​ള്ള ഫ​ണ്ട് ഇ​ല്ലാ​ത്ത​തും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് തീ​ര​ത്തെ സം​ര​ക്ഷി​ക്കു​വാ​നു​ള്ള മ​ണ​ൽ ഭിത്തി നി​ർ​മിക്കു​ന്ന ജോ​ലി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല അ​ടി​യ​ന്ത​ര​മാ​യി മ​ഴ​ക്കാ​ല​ത്തി​നു മു​മ്പു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നു​ള​ള ന​ട​പ​ടി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Kerala

ബാലുശേരിയിൽ ഒന്പതില്‍ എട്ടു പഞ്ചായത്തുകളിലും ഭൂരിപക്ഷം യുഡിഎഫിന്

കോ​​​ഴി​​​ക്കോ​​​ട്: 1957 മു​​​ത​​​ലു​​​ള്ള ച​​​രി​​​ത്രം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ 1970ല്‍ ​​​എ.​​​സി. ഷ​​​ണ്‍മു​​​ഖ​​​ദാ​​​സി​​​ലൂ​​​ടെ കോ​​​ണ്‍ഗ്ര​​​സ് ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്രം ജ​​​യി​​​ച്ച ബാ​​​ലു​​​ശേ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ന് ഇ​​​ത്ത​​​വ​​​ണ എ​​​ന്തു​​​പ​​​റ്റി​​​യെ​​​ന്ന ചോ​​​ദ്യം സ​​​ജീ​​​വ ച​​​ര്‍ച്ച​​​യാ​​​വു​​​ക​​​യാ​​​ണ്.

സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍എ കെ.​​​എം. സ​​​ച്ചി​​​ന്‍ദേ​​​വി​​​നെ കൈ​​​വി​​​ടാ​​​ന്‍, ചെ​​​ങ്കൊ​​​ടി​​​യെ ഇ​​​ത്ര​​​മാ​​​ത്രം നെ​​​ഞ്ചേ​​​റ്റു​​​ന്ന ബാ​​​ലു​​​ശേ​​​രി​​​ക്ക് ഇ​​​ത്ത​​​വ​​​ണ എ​​​ന്തു​​​പ​​​റ്റി എ​​​ന്ന ചോ​​​ദ്യ​​​മാ​​​ണ് രാ​​​ഷ്‌​​ട്രീ​​​യ കേ​​​ര​​​ളം ച​​​ര്‍ച്ച ചെ​​​യ്യു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​ത്തി​​​നൊ​​​പ്പം പ്രാ​​​ദേ​​​ശി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളും വി​​​വാ​​​ദ​​​ങ്ങ​​​ളു​​​മൊ​​​ക്കെ സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ടി​​​തെ​​​റ്റി​​​ച്ചു​​​വെ​​​ന്നാ​​​ണ് സൂ​​​ച​​​ന​​​ക​​​ള്‍.

ബാ​​​ലു​​​ശേ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​നു കീ​​​ഴി​​​ല്‍ വ​​​രു​​​ന്ന ഒ​​​ന്‍പ​​​ത് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ എ​​​ട്ടി​​​ലും ഭൂ​​​രി​​​പ​​​ക്ഷം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി വി.​​​ടി. സൂ​​​ര​​​ജി​​​നാ​​​ണ്. ബി​​​ജെ​​​പി​​​ക്കാ​​​ണെ​​​ങ്കി​​​ല്‍ കാ​​​ര്യ​​​മാ​​​യ വോ​​​ട്ട് വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യി​​​ല്ല. എ​​​ല്‍ഡി​​​എ​​​ഫ് ഭ​​​രി​​​ക്കു​​​ന്ന പ​​​ന​​​ങ്ങാ​​​ട്, ഉ​​​ള്ളി​​​യേ​​​രി, അ​​​ത്തോ​​​ളി പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല​​​ട​​​ക്കം എ​​​ല്‍ഡി​​​എ​​​ഫ് വോ​​​ട്ടു​​​ക​​​ള്‍ ചോ​​​ര്‍ന്നു. ഇ​​​വി​​​ടെ വ​​​ന്‍ മു​​​ന്നേ​​​റ്റം ന​​​ട​​​ത്താ​​​ന്‍ യു​​​ഡി​​​എ​​​ഫി​​​ന് സാ​​​ധി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ക​​​ണ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ പ​​​ന​​​ങ്ങാ​​​ട്: 1218, ഉ​​​ള്ളി​​​യേ​​​രി: 29, അ​​​ത്തോ​​​ളി: 876, ഉ​​​ണ്ണി​​​കു​​​ളം: 6276, കൂ​​​രാ​​​ച്ചു​​​ണ്ട്: 3740, ന​​​ടു​​​വ​​​ണ്ണൂ​​​ര്‍: 2854, ബാ​​​ലു​​​ശേ​​​രി: 1396, കോ​​​ട്ടൂ​​​ര്‍: 694 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് എ​​​ട്ട് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ വി.​​​ടി. സൂ​​​ര​​​ജി​​​ന് ല​​​ഭി​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം.

കെ.​​​എം. സ​​​ച്ചി​​​ന്‍ ദേ​​​വി​​​ന് ലീ​​​ഡ് നേ​​​ടാ​​​നാ​​​യ​​​ത് കാ​​​യ​​​ണ്ണ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ മാ​​​ത്രം- 201 വോ​​​ട്ടു​​​ക​​​ള്‍. ബി​​​ജെ​​​പി സ്ഥാ​​​നാ​​​ര്‍ഥി സി.​​​പി. സ​​​തീ​​​ഷി​​​ന് 17,669 വോ​​​ട്ടു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് നേ​​​ടാ​​​നാ​​​യ​​​ത്. 2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 1179 വോ​​​ട്ടു​​​ക​​​ളു​​​ടെ വ​​​ര്‍ധ​​​ന​​​വ് മാ​​​ത്ര​​​മാ​​​ണ് ബി​​​ജെ​​​പി​​​ക്കു​​​ണ്ടാ​​​യ​​​ത്. മു​​​ന്‍വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫി​​​നെ തു​​​ണ​​​ച്ചി​​​രു​​​ന്ന വോ​​​ട്ടു​​​ക​​​ള്‍ ഇ​​​ത്ത​​​വ​​​ണ കൈ​​​യ്ക്ക് പ​​​തി​​​ഞ്ഞു​​​വെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

കെ.​​​എം. സ​​​ച്ചി​​​ന്‍ദേ​​​വി​​​നെ​​​തി​​​രേ കെ​​​എ​​​സ്‌​​യു ​മു​​​ന്‍ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു കൂ​​​ടി​​​യാ​​​യ വി.​​​ടി. സൂ​​​ര​​​ജി​​​നെ കോ​​​ണ്‍ഗ്ര​​​സ് പ​​​ട​​​ക്ക​​​ള​​​ത്തി​​​ലി​​​റ​​​ക്കി​​​യ സ​​​മ​​​യ​​​ത്ത് ഇ​​​തു​​​പോ​​​ലൊ​​​രു മി​​​ന്നും​​​ജ​​​യം പ്ര​​​തീ​​​ക്ഷി​​​ച്ച​​​തേ​​​യി​​​ല്ല. രാ​​​ഹു​​​ല്‍ഗാ​​​ന്ധി അ​​​ട​​​ക്ക​​​മു​​​ള്ള ദേശീയനേ​​​താ​​​ക്ക​​​ളു​​​ടെ വ​​​ര​​​വോ​​​ടെ ബാ​​​ലു​​​ശേ​​​രി​​​യി​​​ല്‍ യു​​​ഡി​​​എ​​​ഫ് ഉ​​​ണ​​​ര്‍ന്നു.

സ്വർണക്കൊള്ള അടക്കം സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം കെ​​​എ​​​സ്എ​​​സ് ആ​​​ര്‍ടി​​​സി ബ​​​സ് ഡ്രൈ​​​വ​​​റു​​​മാ​​​യി ഉ​​​ണ്ടാ​​​യ ത​​​ര്‍ക്കം വ​​​രെ യു​​​ഡി​​​എ​​​ഫ് സ​​​ച്ചി​​​ന്‍ദേ​​​വി​​​നെ​​​തി​​​രേ ആ​​​യു​​​ധ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ന്‍ മേ​​​യ​​​റും സ​​​ച്ചി​​​ന്‍ദേ​​​വി​​​ന്‍റെ പ​​​ത്‌​​​നി​​​യു​​​മാ​​​യ ആ​​​ര്യാ രാ​​​ജേ​​​ന്ദ്ര​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സ് ത​​​ട​​​യ​​​ല്‍ വി​​​വാ​​​ദം വ​​​രെ ബാ​​​ധി​​​ച്ചി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വോ​​​ട്ടു​​​ക​​​ളു​​​ടെ 49.55 ശ​​​ത​​​മാ​​​ന​​​വും യു​​​ഡി​​​എ​​​ഫി​​​ന് ല​​​ഭി​​​ച്ച​​​പ്പോ​​​ള്‍ എ​​​ല്‍ഡി​​​എ​​​ഫി​​​ന് 40.68 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ള്‍ കൊ​​​ണ്ട് തൃ​​​പ്തി​​​പ്പെ​​​ടേ​​​ണ്ടി വ​​​ന്നു.

District News

പഞ്ചായത്തുകളിൽ സ്ഥാനാരോഹണം; വ​ട​ക്ക​ഞ്ചേ​രി​യി​ലും പു​തു​ക്കോ​ടുംഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത് യു​ഡി​എ​ഫ്

വ​ട​ക്ക​ഞ്ചേ​രി: മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ഇ​ട​തു​പ​ക്ഷ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സ്വ​ത​ന്ത്ര​നെ പ്ര​സി​ഡ​ന്‍റാ​ക്കി കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ പു​തു​ക്കോ​ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സ്വ​ന്ത​മാ​ക്കി.

ഇ​ന്ന​ലെ ന​ട​ന്ന ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​ഖ​ല​യി​ൽ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത് വ​ട​ക്ക​ഞ്ചേ​രി, പു​തു​ക്കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു.

ഇ​ട​തു- വ​ല​തു മു​ന്ന​ണി​ക​ൾ തു​ല്യ അം​ഗ​ങ്ങ​ളു​ള്ള വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് 18 പ്ര​ധാ​നി​യി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര മെം​ബ​ർ സി. ​പ്ര​സാ​ദി​നെ പ്ര​സി​ഡ​ന്‍റാ​ക്കി​യാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

പ്ര​സാ​ദി​ന് പ​ത്തു വോ​ട്ടും എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സി. ​ക​ണ്ണ​ന് ഒ​മ്പ​തു​വോ​ട്ടും ല​ഭി​ച്ചു. ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ മൂ​ന്നു​പേ​രും വി​ട്ടു​നി​ന്നു.

വാ​ർ​ഡ് ഇ​രു​പ​ത്തി​യൊ​ന്ന് പ​ന്നി​യ​ങ്ക​ര​യി​ൽനി​ന്നു​ള്ള കോ​ൺ​ഗ്ര​സ് മെം​ബ​ർ സു​നി​ൽ ചു​വ​ട്ടു​പ്പാ​ടം സ​ത്യ​പ്ര​തി​ജ്ഞയെ​ടു​ക്കു​മ്പോ​ൾ ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്താ​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ന്നും ഇ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം മെം​ബ​ർ സി. ​ക​ണ്ണ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​നി​ലി​ന് വോ​ട്ടു ചെ​യ്യാ​മെ​ന്നും മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞ് കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ കോ​ട​തി വി​ധി തെ​ര​ഞ്ഞെ​ടു​പ്പി​നു ബാ​ധ​ക​മാ​കു​മെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഇ​ത് കോ​ൺ​ഗ്ര​സി​ന് ആ​ശ്വാ​സ​മാ​യി.

സു​നി​ൽ ഒ​രി​ക്ക​ൽ കൂ​ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും മ​റ്റു അ​യോ​ഗ്യ​ത പ്ര​ശ്നം ഉ​ദി​ക്കി​ല്ലെ​ന്നു​മാ​ണ് നി​യ​മവി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. വാ​ർ​ഡ് 14 ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മെം​ബ​ർ കോ​ൺ​ഗ്ര​സി​ലെ ശ​ശി​ക​ല ടീ​ച്ച​റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി യു​ഡി​എ​ഫി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ത​ല​പൊ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സു​ഗ​മ​മാ​യി ന​ട​ന്നു. വാ​ർ​ഡ് 12 വ​ളാ​ങ്കോ​ട് മെം​ബ​ർ കെ. ​ഉ​ദ​യ​നാ​ണ് പ്ര​സി​ഡ​ന്‍റ്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി വാ​ർ​ഡ് എ​ട്ട് അ​ഞ്ചു​മു​റി​യി​ൽ നി​ന്നു​ള്ള ഐ. ​ഷാ​ഹി​ദ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
വ​ണ്ടാ​ഴി​യി​ൽ വാ​ർ​ഡ് 16 ക​ണി​യ​മം​ഗ​ല​ത്തു നി​ന്നു​ള്ള സി​പി​എ​മ്മി​ലെ ശാ​ര​ദ ഗോ​പി​നാ​ഥാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. വാ​ർ​ഡ് ഒ​മ്പ​ത് തെ​ക്കേ​കാ​ട്ടി​ൽ​നി​ന്നു​ള്ള എ​സ്. സ​ന്തോ​ഷ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി.

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ വാ​ർ​ഡ് മൂ​ന്ന് കൊ​ഴു​ക്കു​ള്ളി​യി​ൽ നി​ന്നു​ള്ള മെം​ബ​ർ പി.​എം. ക​ലാ​ധ​ര​നാ​ണ് പ്ര​സി​ഡ​ന്‍റ്.പു​തി​യ വാ​ർ​ഡാ​യ അ​ങ്ങൂ​ട് വാ​ർ​ഡി​ൽ നി​ന്നു​ള്ള സി​പി​എ​മ്മി​ലെ ത​ന്നെ ല​ളി​ത ച​ന്ദ്ര​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

ക​ണ്ണ​മ്പ്ര​യി​ൽ വാ​ർ​ഡ് പ​ന്ത്ര​ണ്ട് ച​ല്ലി​പ​റ​മ്പി​ൽ നി​ന്നു​ള്ള പി. ​വി​ജ​യ​കു​മാ​രി​യാ​ണ് പ്ര​സി​ഡ​ന്‍റ്. വാ​ർ​ഡ് ഒ​മ്പ​ത് കൊ​ന്ന​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള മെം​ബ​ർ വ​ട​ക്ക​ഞ്ചേ​രി​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ കെ.​അ​ബ്ദു​ൾ ഷു​ക്കൂ​റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ

പ്ര​ധാ​നി​ക്കാ​രു​ടെ "കു​ട്ട​ൻ' ഇ​നിവ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത​ധ്യ​ക്ഷ​ൻ

വ​ട​ക്ക​ഞ്ചേ​രി: പ്ര​ധാ​നി എ​ന്ന ഗ്രാ​മ​ക്കാ​ർ സ്നേ​ഹ​ത്തോ​ടെ കു​ട്ട​ൻ എ​ന്നു​വി​ളി​ക്കു​ന്ന പ്ര​സാ​ദ് ഇ​നി വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ. സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച പ്ര​സാ​ദ് കോ​ൺ​ഗ്ര​സി​നൊ​പ്പം​നി​ന്നാ​ണ് പ്ര​സി​ഡ​ന്‍റാ​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യ സ്ഥാ​ന​ല​ബ്ദി​യാ​ണെ​ങ്കി​ലും പ്ര​ധാ​നി​കാ​ർ പ​റ​യു​ന്നു പു​തി​യ പ​ദ​വി ഭാ​ഗ്യ​മൊ​ന്നു​മ​ല്ല. ത​ങ്ങ​ളു​ടെ കു​ട്ട​ന് അ​ത് അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ് എ​ന്നാ​ണ് നാ​ട്ടി​ലെ സ്ത്രീ​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്. പ്ര​സാ​ദ് ഇ​തി​നു​മു​മ്പ് പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​ട്ടു​ണ്ട്. മെം​ബ​റാ​യാ​ലും ഇ​ല്ലെ​ങ്കി​ലും ത​ന്‍റെ കൃ​ഷി​പ്പ​ണി​ക​ളു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ നാ​ട്ടു​കാ​രു​ടെ ഏ​താ​വ​ശ്യ​ത്തി​നും മു​ന്നി​ലു​ണ്ടാ​കും. അ​തി​ന് രാ​ഷ്ട്രീ​യ​മോ മ​റ്റോ ത​ട​സ​മാ​കാ​റു​മി​ല്ല.

പ്ര​ധാ​നി​യി​ലെ ഓ​രോ വീ​ട്ടം​ഗ​ങ്ങ​ൾ​ക്കും പ്ര​സാ​ദ് കു​ട്ട​നെ അ​റി​യാം. കു​ട്ടേ​ട്ടാ എ​ന്നു വി​ളി​ച്ചാ​ണ് നാ​ട്ടി​ലെ കു​ട്ടി​ക​ളും ചു​റ്റും കൂ​ടു​ക. പ​ഴ​യ ചെ​റി​യ വീ​ടും ല​ളി​ത​മാ​യ ജീ​വി​ത​വും സൗ​മ്യ​മാ​യ സം​സാ​ര​വും പെ​രു​മാ​റ്റ​വും അ​താ​ണ് കു​ട്ട​ൻ​ശൈ​ലി. പ​ശു വ​ള​ർ​ത്ത​ലി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്തി​യാ​ണ് പ്ര​സാ​ദി​ന്‍റെ കു​ടും​ബം ക​ഴി​യു​ന്ന​ത്.

സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ൽ​കൃ​ഷി​യും ചെ​യ്യും. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പ്ര​സാ​ദ് പാ​ർ​ട്ടി​യു​മാ​യി സ്വ​ര​ചേ​ർ​ച്ച ഇ​ല്ലാ​താ​യ​പ്പോ​ൾ ഒ​ച്ച​പ്പാ​ടി​നൊ​ന്നും പോ​കാ​തെ മാ​റി​നി​ന്നു. മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും മ​റ്റു ര​ണ്ടു സ്വ​ത​ന്ത്ര​ന്മാ​രും മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന പ്ര​ധാ​നി​യി​ൽ 179 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​സാ​ദ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ല്ലാ​വ​രേ​യും ചേ​ർ​ത്തു​നി​ർ​ത്തി പോ​ക​ണം. വ​ട​ക്ക​ഞ്ചേ​രി​ക്ക് ന​ല്ല​തെ​ന്ന് തോ​ന്നു​ന്ന ഏ​ത് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും.

എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു കൂ​ട്ടി വി​ക​സ​ന വ​ഴി​ക​ൾ ആ​രാ​യു​മെ​ന്നും സ്ഥാ​ന​മേ​റ്റ​ശേ​ഷം പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ച്ഛ​ൻ: ച​ന്ദ്ര​ൻ , അ​മ്മ: ശാ​ന്ത, ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: കി​ഴ​ക്ക​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ശ്രീ​ല​ക്ഷ്മി, വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശ്രീ​നി​ത്യ.

അ​ക​ത്തേ​ത്ത​റ, പു​തൂ​ർ പ​ഞ്ചാ​യ​ത്തുകളിൽ ബി​ജെ​പി


പാ​ല​ക്കാ​ട്: ജി​ല്ല​യി​ലാ​ദ്യ​മാ​യി ഇ​നി ര​ണ്ടു​പ​ഞ്ചാ​യ​ത്തു​ക​ള്‍ ബി​ജെ​പി ഭ​രി​ക്കും. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ട​തു മു​ന്ന​ണി​ക​ള്‍ ഭ​രി​ച്ചി​രു​ന്ന അ​ക​ത്തേ​ത്ത​റ, പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ബി​ജെ​പി ഭ​രി​ക്കു​ക. 19 വാ​ര്‍​ഡു​ക​ളു​ള്ള അ​ക​ത്തേ​ത്ത​റ​യി​ല്‍ 10 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച​ത്.

പ​ട്ടി​ക​ജാ​തി വ​നി​താ​സം​വ​ര​ണ​മാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഞ്ചാം​വാ​ര്‍​ഡ് തെ​ക്കേ​ത്ത​റ​യി​ല്‍​നി​ന്ന് വി​ജ​യി​ച്ച പി.​എ. ബി​ന്ദു ബി​ജെ​പി​യു​ടെ മു​ഴു​വ​ന്‍ വോ​ട്ടും​നേ​ടി വി​ജ​യി​ച്ചു. മ​ല​മ്പു​ഴ ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യ ജി. ​സു​ജി​ത്താ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

അ​ട്ട​പ്പാ​ടി​യി​ലെ പു​തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. സി. ​ത​ങ്ക​വേ​ല്‍ പ്ര​സി​ഡ​ന്‍റാ​യും എം. ​പു​ഷ്പ വൈ​സ്പ്ര​സി​ഡ​ന്‍റാ​യും ചു​മ​ത​ല​യേ​റ്റു.

അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗം കൂ​റു​മാ​റി: എ​ൽ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റാ​ക്കി


അ​ഗ​ളി: പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗം എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. അ​ഗ​ളി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 20 ചി​ന്ന​പ്പ​റ​മ്പി​ൽ​നി​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥ​ിയാ​യി വി​ജ​യി​ച്ച മ​ഞ്ജു​വാ​ണ് കൂറു​മാ​റി​യ​ത്. എ​ൽ​ഡി​എ​ഫി​ന് 10, യു​ഡി​എ​ഫി​ന് ഒ​ൻ​പ​തും വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കു​മാ​ത്ര​മേ വോ​ട്ടു​ചെ​യ്യാ​വൂ എ​ന്ന നി​ർ​ദേ​ശ​മൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല എ​ന്നാ​ണ് കൂ​റു​മാ​റി​യ​തി​നെ​ക്കു​റി​ച്ചു മ​ഞ്ജു​വി​ന്‍റെ പ്ര​തി​ക​ര​ണം. പാ​ർ​ട്ടി വി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും മ​ഞ്ജു​വി​നെ​തി​രേ ന​ട​പ​ടി​ക്കാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

District News

പ​ഞ്ചാ​യ​ത്തു​ക​ള്‍, പ്ര​സി​ഡ​ന്‍റ്, വൈ​സ്പ്ര​സി​ഡ​ന്‍റ് (മു​ന്ന​ണി, പാ​ര്‍​ട്ടി ക്ര​മ​ത്തി​ല്‍)

തി​ട​നാ​ട്പ​ഞ്ചാ​യ​ത്ത്

തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റാ​യി മി​നി ബി​നോ മു​ള​ങ്ങാ​ശേ​രി (യു​ഡി​എ​ഫ്, കോ​ൺ​ഗ്ര​സ് ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം ത​വ​ണ​യാ​ണ് വി​ജ​യം. മു​ൻ​പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി ഡ​ന്‍റാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ബി​നോ മു​ള​ങ്ങാ​ശേ​രി​യും നി​ല​വി​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ജി പ്ലാ​ത്തോ​ട്ടം യു​ഡി​എ​ഫ്, കേ​ര​ള കോ​ൺ​ഗ്ര​സ്).

ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തു ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ന്

പ​ഞ്ചാ​യ​ത്തു ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ സു​ധാ ഷാ​ജി​യാ​ണ് പ്ര​സി​ഡ​ന്‍റ്. കോ​ണ്‍​ഗ്ര​സി​ലെ വി​ജി ഈ​റ്റ​ക്ക​ക്കു​ന്നേ​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കു​റ​വി​ല​ങ്ങാ​ട്

കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ബി മാ​ണി (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​ഷി​ജി തോ​മ​സ് (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം)

രാ​മ​പു​രം

രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​കെ.​ശാ​ന്താ​റാം (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ടോം(​യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്).

ഉ​ഴ​വൂ​ര്‍

ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​നു ജോ​സ് (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), കെ.​എം. ത​ങ്ക​ച്ച​ന്‍ (യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്)

ത​ല​നാ​ട്

ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശാ റി​ജു (എ​ല്‍​ഡി​എ​ഫ്, സി​പി​എം), ഷാ​നി ഡി​നേ​ന്ദ്ര​കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ്, സ്വ​ത​ന്ത്ര)

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര​യി​ൽ​ ആ​ദ്യ​മാ​യി ബി​ജെ​പി


പൂ​ഞ്ഞാ​ർ തെ​ക്കേ​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ബി​ജെ​പി​യി​ലെ മി​ന​ർ​വാ മോ​ഹ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടുക്ക​പ്പെ​ട്ടു.

എ​ട്ട് വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് മി​ന​ർ​വാ മോ​ഹ​ൻ പ്ര​സി​ഡ​ന്‍റാ​യ​ത്.1987 മു​ത​ൽ 95 വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും 1995 മു​ത​ൽ 2000 വ​രെ പ്ര​സി​ഡ​ന്‍റാ​യും 2005 മു​ത​ൽ 2007 വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു നി​ല​വി​ൽ ബി​ജെ​പി കോ​ട്ട​യം ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​സ്എ​ൻ​ഡി​പി മീ​നി​ച്ചി​ൽ താ​ലൂ​ക്ക് വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ​സ്നാ​ണ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി എ​ൻ​ഡി​എ​യി​ലെ ബി​ജെ​പി അം​ഗം അ​നി​ൽ​കു​മാ​ർ മ​ഞ്ഞ പ്ലാ​ക്ക​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ യാ​ണ് വി​ജ​യം. മ​ത്സ​രി​ച്ച എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ഞ്ചാ​യത്തി​ൽ ഏ​റ്റ​വും കൂ​ടി​യ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് വി​ജ​യം.

തീ​ക്കോ​യി


തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട അം​ബി​ക എം.​എ​സ്. (എ​ൽ​ഡി​എ​ഫ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം), വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന വ​ർ​ഗീ​സ്(​എ​ൽ​ഡി​എ​ഫ്, സി​പി​ഐ)

അ​ക​ല​ക്കു​ന്നം


​അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് മാ​മ്പു​ഴ​യ്ക്ക​ല്‍ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി ക​യ്പ്പ​ത്ത​ട​ത്തി​ല്‍ (കോ​ണ്‍​ഗ്ര​സ്).

ക​ട​പ്ലാ​മ​റ്റം


ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജീ​നാ സി​റി​യ​ക് (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​സ​ജീ​വ് കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

മേ​ലു​കാ​വ്


മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ന്‍​സി ടോ​മി (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), ക്രി​സ്റ്റി​ന്‍ ജോ​ണ്‍​സ​ണ്‍ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്)

ത​ല​പ്പ​ലം


ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​മി ബെ​ന്നി (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), ജോ​യി ജോ​സ​ഫ് (യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്)

മു​ത്തോ​ലി

മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടുക്കപ്പെട്ട റൂ​ബി ജോ​സ് (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം), വൈ​സ് പ്ര​സി​ഡ​ന്‍റ് -രാ​ജ​ന്‍ മു​ണ്ട​മ​റ്റം(​എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം).

കൊ​ഴു​വ​നാ​ല്‍

കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സി ജോ​സ​ഫ് പൊ​യ്ക​യി​ല്‍ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് ജോ​യി മ​റ്റ​ത്തി​ല്‍(​കേ​ര​ള കോ​ണ്‍​ഗ്ര​സ്).

മ​ര​ങ്ങാ​ട്ടു​പി​ള്ളി

മ​ര​ങ്ങാ​ട്ടു​പ​ിള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാം (യു​ഡി​എ​ഫ്, സ്വ​ത​ന്ത്ര), സി​ബി​ന്‍​ലാ​ല്‍ ബാ​ബു (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

മൂ​ന്നി​ല​വ്

മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​നി​നാ​മ്മ (ഷേ​ര്‍​ലി രാ​ജു, എ​ല്‍​ഡി​എ​ഫ്, സ്വ​ത​ന്ത്ര), ആ​ശാ​മോ​ള്‍ തോ​മ​സ് (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

ക​ട​നാ​ട്

ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലാ​ലി സ​ണ്ണി (യു​ഡി​എ​ഫ്,കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ടി സ​ന്തോ​ഷ് (യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്).

മീ​ന​ച്ചി​ല്‍

മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ബി സു​രേ​ഷ് (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ് വി​ജ​യ​കു​മാ​രി(​കേ​ര​ളാ കോ​ണ്‍​ഗ്ര​സ്).

വെ​ളി​യ​ന്നൂ​ർ

വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​നി ചാ​ക്കോ (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​രാ​ജു ജോ​ണ്‍ ചി​റ്റേ​ത്ത് (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

പൂ​ഞ്ഞാ​ർ

പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ബ്ര​ഹ്മ​ണ്യ​ന്‍ പു​ത്ത​ന്‍​കൈ​പ്പു​ഴ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), ഷൈ​നി ബെ​ന്നി (യു​ഡി​എ​ഫ്, സ്വ​ത​ന്ത്ര)

സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം


സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്‍​കി എ​ല്‍​ഡി​എ​ഫ് ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. ക​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് അ​ഗ​സ്റ്റ്യ​ൻ (എ​ല്‍​ഡി​എ​ഫ്, സ്വ​ത​ന്ത്ര​ൻ), വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​നാ ജോ​ണ്‍ (എ​ൽ​ഡി​എ​ഫ്, സി​പി​എം).

Latest News

Corehub Up