District News
പന്തളം: ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. എൻഎസ്എസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ എന്നിവിടങ്ങളിൽ തയാറാക്കിയ നാലു വേദികളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാമേളയുടെ ഉദ്ഘാടനം പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നിർവഹിച്ചു.
മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. സിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ്, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, പിടിഎ പ്രസിഡന്റ് മണിക്കുട്ടൻ പിള്ള ,
ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സി. സുദർശനൻ പിള്ള, എ ഇഒ ഓഫീസ് സീനിയർ സൂപ്രണ്ട് മായ , ജനറൽ കൺവീനർ പന്തളം എൻഎസ്എസ് വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ജയറാണി, സ്വീകരണ കമ്മിറ്റി കൺവീനർ വിഭു നാരായൺ എന്നിവർ പ്രസംഗിച്ചു .
District News
പന്തളം: പന്തളത്ത് വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. എൻഎസ്എസ് കോളജിന് എതിർവശത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും ദന്താശുപത്രിയിലുമാണ് വ്യാഴാഴ്ച രാത്രി 11 ഓടെ കവർച്ച നടന്നത്. യുഡി മെൻസ് ഫാഷൻ , വിദ്യാഭവൻ ബുക്ക് സ്റ്റാൾ, എംജിഎം ദന്താശുപത്രി, ബ്രെഡ് ലൈൻ ബേക്കറി, ബൂഫിയ ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
യുഡി വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മുൻ ഭാഗത്തുള്ള ചില്ല് പൊട്ടിച്ച് അകത്തു കയറിയെങ്കിലും സ്ഥാപനത്തിന്റെ അകത്തുള്ള ഷട്ടർ സെൻട്രൽ ലോക്കുള്ളതു കാരണം തുറക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്തുള്ള പണമിടപാട് സ്ഥാപനത്തിന്റെ പുറത്തുള്ള കാമറ ഊരി മാറ്റിയിരുന്നു.
ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ കയറി ഐസ് ക്രീം കഴിച്ച് ഡയറി മിൽക്ക് പായ്ക്കറ്റുകൾ മോഷ്ടിച്ചു. പുതുതായി ആരംഭിച്ച ബൂഫിയ ബേക്കറിയിൽനിന്ന് നാൽപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുള്ളതായി ഉടമ പറഞ്ഞു.
വിവരമറിഞ്ഞ് ഡോഗ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമം നടന്ന സ്ഥാപനങ്ങളിലെ സിസിടിവി കാമറ അടിച്ചു നശിപ്പിക്കുന്നത് കാണാൻ കഴിയും. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കട ഉടമകൾക്ക് ലഭിച്ചിട്ടുണ്ട്.
രണ്ടു മോഷ്ടാക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കാവിമുണ്ടും കാക്കി ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇയാളുടെ മുഖദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
District News
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കീരുകുഴി സെന്റ് മേരീസ് ഓള്‍ഡേജ് ഹോമില്‍ നടത്തിയ പാലിയേറ്റീവ് സ്നേഹ സംഗമം പ്രസിഡന്റ് എസ്.രാജേന്ദ്രപ്സദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുഖേന ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് പാലിയേറ്റീവ് സംഗമം നടത്തുന്നത്.
പഞ്ചായത്തില്‍ 168 കിടപ്പു രോഗികള്‍ക്ക് പരിചരണം നല്കുന്നു. രോഗികളുടെയും കൂട്ടിരുപ്പുകരുടെയും മാനസിക സംഘര്‍ഷം കുറയ്ക്കാനാണ് സംഗമം നടത്തുന്നത്. പദ്ധതിക്കായി 18 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്.
വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി വിദ്യാധരപ്പണിക്കർ, അംഗം അംബിക ദേവരാജൻ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഐഷ എസ്.ഗോവിന്ദ്, ഡോ. മാന്‍സി അലക്സ്, ഡോ. സുമി സുരേന്ദ്രൻ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ചു, പിഎച്ച്എന്‍ ലീജ, ജെഎച്ച്ഐമാരായ വിനോദ്, അജയകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പന്തളം: പന്തളം നഗരസഭയിലെ കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു. കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗം സംസ്ഥാന ഉന്നതാധികാര സമിതി അംഗവും പന്തളം നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലറുമായിരുന്ന കെ.ആർ. രവിയാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചത്.
കേരള കോണ്‍ഗ്രസ് അംഗത്വവും ഇദ്ദേഹം രാജിവച്ചു. ഇന്നലെ ഉച്ചയോടെ രാജിക്കത്ത് നഗരസഭാ സെക്രട്ടറി കെ. ഇ. അനിതയ്ക്ക് കൈമാറി.