ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് പണ്ഡാര പൊങ്കാല അടുപ്പ് ക്ഷേത്ര നടപ്പന്തലിൽ സ്ഥാപിച്ചു. പൊങ്കാല ദിവസം പണ്ഡാര പൊങ്കാല അടുപ്പിൽ അഗ്നി പകർന്ന ശേഷമാണ് ഭക്തരുടെ പൊങ്കാല കലങ്ങളിൽ അഗ്നി പകരുന്നത്.
കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, ജനറൽ കൺവീനർ കൺവീനർ അജിത്ത് പിഷാരത്ത് എന്നിവർ നേതൃത്വംനൽകി.