Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pandian

പ്ര​ശ​സ്ത മേ​ക്ക​പ്പ് ആർടിസ്റ്റ് പാ​ണ്ഡ്യ​ൻ അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത മേ​ക്ക​പ്പ് ആർടിസ്റ്റ് പാ​ണ്ഡ്യ​ൻ (74) അ​ന്ത​രി​ച്ചു. ചെ​ന്നൈ വി​രു​ഗ​മ്പാ​ക്ക​ത്തു​ള്ള വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി അ​ഞ്ഞൂ​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ മേ​യ്ക്ക​പ്പ്മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2001 ൽ ​മ​ധു​ര​നൊ​മ്പ​ര​ക്കാ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നു​ള്ള കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി.

എ​ൻ.​ടി. രാ​മ​റാ​വു, എ​സ്.​വി. രം​ഗ​റാ​വു, കൃ​ഷ്ണ, ര​ജ​നി​കാ​ന്ത്, ക​മ​ൽ​ഹാ​സ​ൻ, മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ​താ​ര​ങ്ങ​ൾ​ക്ക് മേ​ക്ക​പ്പി​ട്ടു.

സ​ത്യ​ൻ അ​ന്തി​ക്കാ​ട് - മോ​ഹ​ൻ​ലാ​ൽ ടീ​മി​ന്‍റെ ഹൃ​ദ​യ​പൂ​ർ​വ​മാ​ണ് അ​വ​സാ​ന ചി​ത്രം. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ കു​റു​ക്ക​ന്‍റെ ക​ല്യാ​ണം മു​ത​ൽ പാ​ണ്ഡ്യ​നാ​യി​രു​ന്നു മേ​ക്ക​പ്പ്മാ​ൻ.

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് പാ​ണ്ഡ്യ​ൻ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന സ​മ​യ​ത്ത് സു​ഖം പ്രാ​പി​ക്കു​ന്ന​ത് വ​രെ മ​ന​സി​ന​ക്ക​രെ​യു​ടെ ഷൂ​ട്ടിം​ഗ് സ​ത്യ​ൻ അ​ന്തി​ക്കാ​ട് നീ​ട്ടി വെ​ച്ച​ത് ച​ല​ച്ചി​ത്ര രം​ഗ​ത്ത് വാ​ർ​ത്ത​യാ​യി​രു​ന്നു

1968 ൽ ​അ​ന​ശ്വ​ര ന​ട​ൻ സ​ത്യ​ന്‍റെ മേ​ക്ക​പ്പ്മാ​നാ​യി​രു​ന്ന കൃ​ഷ്ണ​രാ​ജി​ന്റെ സ​ഹാ​യി​യാ​യി പ​തി​നാ​റാം വ​യ​സി​ലാ​ണ് പാ​ണ്ഡ്യ​ൻ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

തു​ട​ർ​ന്ന് കെ.​വി. ഭാ​സ്ക്ക​ര​ൻ, എം.​ഒ. ദേ​വ​സ്യ, ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ ച​മ​യ ക​ലാ​കാ​ര​ന്മാ​രു​ടെ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചു . 1972 ൽ ​ജെ. വി​ല്യം​സ് സം​വി​ധാ​നം ചെ​യ്ത മ​ദാ​ല​സ​യി​ലൂ​ടെ​യാ​ണ് പാ​ണ്ഡ്യ​ൻ സ്വ​ത​ന്ത്ര മേ​ക്ക​പ്പ​മാ​നാ​കു​ന്ന​ത്. ല​ക്ഷ്മി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ അ​നി​ത, ത​ന്നു​യ. സം​സ്കാ​രം വൈ​കു​ന്നേ​രം നാ​ലി​ന് ചെ​ന്നൈ​യി​ൽ.

Latest News

Corehub Up