ന്യൂഡൽഹി: വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ പാനൽ തയാറാക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പരിചയസന്പന്നരായ അധ്യാപകരിൽ നിന്നും വിവിധ വിഷയങ്ങളിലെ വിദഗ്ധരിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു.
ദേശീയതലത്തിൽ നടത്തുന്ന വിവിധ പരീക്ഷകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനാണിതെന്ന് എൻടിഎ കേന്ദ്രങ്ങൾ വിശദീകരിച്ചു.
എൻടിഎയുടെ ഔദ്യോഗിക പോർട്ടലിൽ അടുത്തമാസം ഒന്പതുവരെ അപേക്ഷകൾ സമർപ്പിക്കാമെന്നും എൻടിഎ അറിയിച്ചു.