Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paper

Kozhikode

സൗ​രതൂ​ക്കു​വേ​ലി ക​ട​ലാ​സി​ൽ

കൂ​രാ​ച്ചു​ണ്ടി​ൽ വ​ന്യ​മൃ​ഗശ​ല്യം രൂ​ക്ഷം

കൂ​രാ​ച്ചു​ണ്ട്: കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ട്ട​ന​വ​ധി ക​ർ​ഷ​ക​ർ ദു​രി​ത​ക്ക​യ​ത്തി​ൽ. ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ, കാ​ള​ങ്ങാ​ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം കാ​ല​ങ്ങ​ളാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.
കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ സൗ​ര തൂ​ക്കു​വേ​ലി പ​ദ്ധ​തി​യും ന​ട​പ്പി​ലാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഡാം ​റി​സ​ർ​വോ​യ​ർ നീ​ന്തി​ക്ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ 20 കി​ലോ​മീ​റ്റ​ർ ദൂ​രം സൗ​ര തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ 1.6 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഭൂ​മി, കെ​എ​സ്ഇ​ബി വ​ക ഭൂ​മി സ്വ​കാ​ര്യ ഭൂ​മി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് തൂ​ക്കു​വേ​ലി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ൻ വൈ​കു​ന്ന​ത് മൂ​ല​മാ​ണ് അ​നു​മ​തി വൈ​കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന മേ​ഖ​ല​യി​ലെ റി​സ​ർ​വോ​യ​റി​ൽ വ​നം വ​കു​പ്പ് ബോ​ട്ടി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് പ​ട്രോ​ളിം​ഗ് നി​ർ​ത്തി​യ​തോ​ടെ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം ആ​രം​ഭി​ച്ചു. മു​തു​കാ​ട് മേ​ഖ​ല​യി​ൽ തൂ​ക്കു​വേ​ലി​യു​ള്ള​തി​നാ​ൽ കാ​ട്ടാ​ന​ക​ൾ ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മ​ങ്ങോ​പ്പാ​റ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രാ​യ ഒ​റ്റ​പ്ലാ​ക്ക​ൽ റെ​ജി, തു​മ്പ​മ​ല കി​ഴ​ക്കേ​ച്ചാ​ലി​ൽ മു​കു​ന്ദ​ൻ, തു​മ്പ​മ​ല കി​ഴ​ക്കേ​ച്ചാ​ലി​ൽ ഭാ​സ്ക​ര​ൻ, തു​മ്പ​മ​ല കി​ഴ​ക്കേ​ച്ചാ​ലി​ൽ വി​ജ​യ​ൻ, ഓ​ട്ട​പ്പാ​ല​ത്തെ മ​ഠ​ത്തി​നാ​ൽ സ​ണ്ണി തു​ട​ങ്ങി​യ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ തൂ​ക്കു​വേ​ലി പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

 

 

 

 

 

 

 

 

District News

നി​ര്‍മ​ല ജി​മ്മി പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു

ക​ടു​ത്തു​രു​ത്തി: എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി നി​ര്‍മ​ല ജി​മ്മി പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു. കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍ആ​ര്‍) മി​നി തോ​മ​സ് മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ല്‍ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​ജ​യ​കൃ​ഷ്ണ​ന്‍, സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ജോ​സ് പു​ത്ത​ന്‍കാ​ലാ, പി.​ജി. ത്രി​ഗു​ണ​സെ​ന്‍ എ​ന്നി​വ​ര്‍ക്കൊ​പ്പ​മെ​ത്തി​യാ​ണ് പ​ത്രി​ക ന​ല്‍കി​യ​ത്.

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ന്ന മ​ണ്ഡ​ലം ക​ണ്‍വ​ന്‍ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത സ്ഥാ​നാ​ര്‍ഥി കു​റ​വി​ല​ങ്ങാ​ട്, ക​ടു​ത്തു​രു​ത്തി, മ​ര​ങ്ങാ​ട്ടു​പ​ിള്ളി, മാ​ഞ്ഞൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ര്‍ഥി​ച്ചു. ഇ​ന്നു ര​ണ്ടി​ട​ത്ത് മ​ണ്ഡ​ലം ക​ണ്‍വ​ന്‍ഷ​നു​ക​ള്‍ ന​ട​ക്കും. തു​ട​ര്‍ന്ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി വോ​ട്ട് തേ​ടും.

മ​ണ്ഡ​ലം ക​ണ്‍വ​ന്‍ഷ​നു​ക​ള്‍

ക​ടു​ത്തു​രു​ത്തി: എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി നി​ര്‍മ​ല ജി​മ്മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ര്‍ഥം വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ണ്ഡ​ലം ക​ണ്‍വ​ന്‍ഷ​നു​ക​ള്‍ ന​ട​ത്തി. ഇ​ന്ന​ലെ മ​ര​ങ്ങാ​ട്ടു​പി​ള്ളി, ഉ​ഴ​വൂ​ര്‍, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക​ണ്‍വ​ന്‍ഷ​നു​ക​ള്‍ ന​ട​ന്ന​ത്. മ​ര​ങ്ങാ​ട്ടു​പ​ിള്ളി​യി​ല്‍ ന​ട​ന്ന ക​ണ്‍വ​ന്‍ഷ​ന്‍ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി​യും ഉ​ഴ​വൂ​രി​ല്‍ ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ലും മു​ള​ക്കു​ള​ത്ത് സി​പി​ഐ നേ​താ​വ് വി.​എം. ബി​നു​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക്കു​വേ​ണ്ടി വോ​ട്ട് അ​ഭ്യ​ര്‍ഥി​ച്ച് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും മ​റ്റെ​ന്നാ​ളും ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി ന​ട​ത്തും. ര​ണ്ടാ​യി​ട്ടാ​ണ് റാ​ലി ന​ട​ത്തു​ക. ആ​ദ്യറാ​ലി ഇ​ന്നു മൂ​ന്നി​ന് കു​ര്യ​നാ​ട് ജം​ഗ്ഷ​നി​ല്‍നി​ന്നു​മാ​രം​ഭി​ക്കും. ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ലാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ന്‍. ഇ​ന്ന​ലെ ആ​പ്പാ​ഞ്ചി​റ​യി​ലും മാ​ഞ്ഞൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ത്തി സ്ഥാ​നാ​ര്‍ഥി വോ​ട്ട​ര്‍മാ​രെ നേ​രി​ല്‍ ക​ണ്ട് വോ​ട്ട് തേ​ടി. തു​ട​ര്‍ന്ന് കു​റ​വി​ല​ങ്ങാ​ട്, ക​ടു​ത്തു​രു​ത്തി, മ​ര​ങ്ങാ​ട്ടു​പ​ിള്ളി, മാ​ഞ്ഞൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി സ്ഥാ​നാ​ര്‍ഥി വോ​ട്ട് അ​ഭ്യ​ര്‍ഥി​ച്ചു.

District News

കോ​ടി​ക​ൾ ക​ട​ലാ​സി​ൽ ഒതുങ്ങി, ബൈ​പാ​സി​നാ​യി കാ​ത്തി​രി​പ്പു തു​ട​രു​ന്നു

ക​റു​ക​ച്ചാ​ല്‍: ക​റു​ക​ച്ചാ​ല്‍- നെ​ത്ത​ല്ലൂ​ര്‍ കു​രി​ശു​ക​വ​ല മി​നി ബൈ​പാ​സ് നി​ര്‍മി​ക്കാ​ന്‍ മൂ​ന്നു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ട് വ​ര്‍ഷം നാ​ലു ക​ഴി​ഞ്ഞെ​ങ്കി​ലും ബൈ​പാ​സ് ഇ​പ്പോ​ഴും പേ​പ്പ​റി​ല്‍ മാ​ത്രം. ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ക​ണ്ടെ​ത്തി​യ ബൈ​പാ​സി​ന്‍റെ നി​ര്‍മാ​ണം ക​ട​ലാ​സി​ലൊ​തു​ങ്ങി​യ നി​ല​യി​ലാ​ണ്. ക​റു​ക​ച്ചാ​ല്‍ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്താ​രം​ഭി​ച്ച് ബം​ഗ്ലാം​കു​ന്ന് വ​ഴി​യു​ള്ള പി​ഡ​ബ്ല്യു​ഡി റോ​ഡാ​ണ് ബൈ​പാ​സാ​ക്കി ന​വീ​ക​രി​ക്കു​ന്ന​ത്.

നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ​യും ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ ക​റു​ക​ച്ചാ​ല്‍ മു​ത​ല്‍ നെ​ത്ത​ല്ലൂ​ര്‍ വ​രെ​യു​മുള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യും.

കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നെ​ത്ത​ല്ലൂ​രി​ലെ​ത്താ​തെ എ​ളു​പ്പ​ത്തി​ല്‍ കു​രി​ശു​ക​വ​ല​യി​ലെ​ത്താ​നും ഈ ​ഭാ​ഗ​ത്തെ വാ​ഹ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും ക​ഴി​യും. ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ബൈ​പാ​സ് ക​റു​ക​ച്ചാ​ല്‍ ടൗ​ണ്‍ നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​തക്കു​രു​ക്കി​നു​ള്ള ഏ​ക പ​രി​ഹാ​ര​മാ​ണ്. നാ​ലു വ​ര്‍ഷം വെ​റു​തെ പോ​യെ​ന്നും ഇ​നി​യും വൈ​കാ​തെ എ​ത്ര​യും വേ​ഗം ബൈ​പാ​സ് നി​ര്‍മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

അ​തേ​സ​മ​യം, ബൈ​പാ​സ് നി​ര്‍മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ വൈ​കി​യ​താ​ണ് നി​ര്‍മാ​ണം നീ​ണ്ടു​പോ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

Latest News

Corehub Up