Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pappu Yadav

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം: എം​പി പ​പ്പു യാ​ദ​വി​ന് ബി​ഹാ​ർ വ​നി​താ ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്; അ​യോ​ഗ്യ​നാ​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്തേ​ക്കും

പാ​റ്റ്ന: സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പൂ​ർ​ണി​യ എം​പി പ​പ്പു യാ​ദ​വി​നെ​തി​രെ ബി​ഹാ​ർ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. പ​പ്പു യാ​ദ​വി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ "അ​ങ്ങേ​യ​റ്റം അ​പ​കീ​ർ​ത്തി​ക​ര​വും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തു​മാ​ണ്" എ​ന്ന് നി​രീ​ക്ഷി​ച്ച ക​മ്മീ​ഷ​ൻ, സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എം​പി​യു​ടെ വാ​ക്കു​ക​ൾ സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ അ​ശ്വ​മേ​ധ് ദേ​വി പ​റ​ഞ്ഞു. പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​പ്പു യാ​ദ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ, അ​ദ്ദേ​ഹ​ത്തെ ലോ​ക്സ​ഭ​യി​ൽ നി​ന്ന് അ​യോ​ഗ്യ​നാ​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്തു​കൊ​ണ്ട് രാ​ഷ്ട്ര​പ​തി​ക്കും സ്പീ​ക്ക​ർ​ക്കും ക​ത്ത​യ​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

 

Latest News

Corehub Up