പുതിയ ചിത്രം പാരഡൈസിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ നാനി. ചിത്രത്തിന്റെ പോരായ്മകളെക്കുറിച്ചു മനസിലാക്കുന്നുവെന്നും ഒട്ടേറെ ചോരയും വിയർപ്പും ചിന്തിയാണ് ആ ചിത്രം നിർമിച്ചതെന്നും നാനി പറഞ്ഞു.
സിനിമയുടെ റിലീസിന് പിന്നാലെ ഉയർന്ന വിമർശനങ്ങളെയും പരിഹാസങ്ങളെയും നല്ല വാക്കുകളെയും കുറിച്ചാണ് നാനിയുടെ പ്രതികരണം.
‘പാരഡൈസ്’ സിനിമയുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും മറുപടിയും ഞാൻ കണ്ടിരുന്നു. നിങ്ങളുടെ സ്നേഹം മുഴുവൻ എനിക്ക് ലഭിച്ചു, ഒപ്പം രസകരമായ ട്രോളുകൾ ഞാൻ ഒരേപോലെ ആസ്വദിക്കുകയും ചെയ്തു.
പ്രേക്ഷകർ ഈ ചിത്രത്തെ നെഞ്ചിലേറ്റിയ രീതി എന്നെ ഏറെ ഹൃദ്യമാക്കി, അതുപോലെ തന്നെ നിരൂപകരും വിമർശകരും ചൂണ്ടിക്കാണിച്ച പോരായ്മകളിൽ നിന്ന് ഞാൻ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവർക്കും നന്ദി എന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കൂ.
നിങ്ങൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാനായി ഒട്ടേറെ ചോരയും വിയർപ്പും ചിന്തിയാണ് ഞങ്ങൾ ‘പാരഡൈസ്’ നിർമിച്ചത്. ഇനിയിത് ആഘോഷിക്കാനും വിലയിരുത്താനുമെല്ലാം തികച്ചും നിങ്ങളുടേത് മാത്രമാണ്.
ഈ സിനിമയോട് നിങ്ങൾ കാണിച്ച ആവേശവും എന്നോട് കാണിച്ച സ്നേഹവും എന്നിൽ വലിയ കൃതജ്ഞത നിറയ്ക്കുന്നു’, നാനിയുടെ വാക്കുകൾ.
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ‘ദ് പാരഡൈസ്’. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു നാനി എത്തിയത്.