Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parel Basilica

പാ​റേ​ല്‍ ബ​സി​ലി​ക്ക​യി​ല്‍ ക​ല്‍ക്കു​രി​ശും കൊ​ടി​മ​ര​വും വെ​ഞ്ച​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക​യി​ലെ ക​ല്‍ക്കു​രി​ശി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി നി​ര്‍വ​ഹി​ച്ചു. തു​ട​ര്‍ന്ന് മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു. പ​രി​ശു​ദ്ധ പാ​റേ​ല്‍മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ പൂ​ര്‍ത്തീ​ക​ര​ണ​മാ​ണ് പാ​റേ​ല്‍പ്പ​ള്ളി​യു​ടെ ബ​സി​സി​ക്ക പ​ദ​വി​യെ​ന്നും ഈ ​ദൈ​വാ​ല​യ​ത്തി​ലൂ​ടെ മാ​താ​വ് വി​ശ്വാ​സ സ​മൂ​ഹ​ത്തി​നു കൂ​ടു​ത​ല്‍ അ​നു​ഗ്ര​ഹം ചൊ​രി​യു​മെ​ന്നും ക​ര്‍ദി​നാ​ള്‍ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

ഫാ.​ ടോ​മി കാ​ട്ടാ​മ്പ​ള്ളി സി​എം​ഐ, ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍കു​ന്നേ​ല്‍ സി​എം​ഐ, ഫാ. ​ഷാ​ജി കൊ​ച്ചു​പു​ര​യി​ല്‍ എം​സി​ബി​എ​സ്, ഫാ. ​ജ​യിം​സ് വാ​ഴ​ച്ചി​റ​യ്ക്ക​ല്‍ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ന്‍, ഫാ. ​തോ​മ​സ് ചെ​രു​വി​ല്‍ വി​സി, ഫാ. ​മാ​ത്യു ചെ​ന്ന​ക്കു​ടി എ​സ്‌​വി​ഡി, ഫാ. ​ജോ​ര്‍ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു.
കൊ​ടി​മ​രം വെ​ഞ്ച​രി​പ്പി​നും വി​ശു​ദ്ധ​കു​ര്‍ബാ​ന​യ്ക്കും ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് കാ​ര്‍മി​ക​നാ​യി​രു​ന്നു. രാ​വി​ലെ ഫാ. ​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു.

പാറേല്‍ ബസിലിക്ക പ്രഖ്യാപന സ്മാരകമായി പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം നാളെ

ച​​​ങ്ങ​​​നാ​​​ശേ​​​രി: പാ​​​റേ​​​ല്‍ മ​​​ര്‍ത്ത്മ​​​റി​​​യം​​​പ​​​ള്ളി​​​യെ ബ​​​സി​​​ലി​​​ക്ക​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ത്തി​​​യ​​​തി​​​ന്‍റെ സ്മ​​​ര​​​ണാ​​​ര്‍ഥം ഭാ​​​ര​​​തീ​​​യ ത​​​പാ​​​ല്‍ വ​​​കു​​​പ്പ് പ്ര​​​ത്യേ​​​ക ത​​​പാ​​​ല്‍ ക​​​വ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു.

മ​​​ര്‍ത്ത്മ​​​റി​​​യം ബ​​​സി​​​ലി​​​ക്ക അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ നാ​​​ളെ വൈകുന്നേരം 5.30ന് ​​​നടക്കുന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ്റ്റാ​​​മ്പി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ന​​​ട​​​ക്കും.

ക​​​വ​​​റി​​​നു​​​ള്ളി​​​ല്‍ പ​​ള്ളി​​ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന സ്ഥ​​ല​​ത്തു​​നി​​ന്നും ശേ​​ഖ​​രി​​ച്ച ക​​ല്ലു​​ക​​ള്‍പൊ​​ട്ടി​​ച്ച പാ​​​റ​​​പ്പൊ​​​ടി​​​യും പാ​​​റേ​​​ല്‍ മാ​​​താ​​​വി​​​ന്‍റെ സ്റ്റാ​​​മ്പും ഉ​​​ണ്ടാ​​​കും. ക​​​വ​​​റി​​​നു പി​​​ന്നി​​​ല്‍ പ​​​ള്ളി​​​യെ​​​ക്കു​​​റി​​​ച്ച് ല​​​ഘു​​​വി​​​വ​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. ഈ ​​​ച​​​ട​​​ങ്ങി​​​നാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്പന​​​ചെ​​​യ്ത ഔ​​​ദ്യോ​​​ഗി​​​ക ത​​​പാ​​​ല്‍ മു​​​ദ്ര​​​യി​​​ല്‍ സ​​​വി​​​ശേ​​​ഷ​​​മാ​​​യ ചി​​​ത്ര​​​വും പ്ര​​​കാ​​​ശ​​​ന തീ​​​യ​​​തി​​​യും വേ​​​ദി​​​യു​​​ടെ പേ​​​രും ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

പ്ര​​​കാ​​​ശ​​​ന​​​ദി​​​വ​​​സം മാ​​​ത്രം പ​​​തി​​​പ്പി​​​ക്കു​​​ന്ന ഈ ​​​പ്ര​​​ത്യേ​​​ക മു​​​ദ്ര ഓ​​​രോ ത​​​പാ​​​ല്‍ ക​​​വ​​​റി​​​നും ച​​​രി​​​ത്ര​​​സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക സ്മാ​​​ര​​​ക​​​മെ​​​ന്ന സ​​​വി​​​ശേ​​​ഷ​​​ത​​​ ന​​​ല്‍കും. ആ​​​ദ്യം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന കോ​​​പ്പി​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞാ​​​ല്‍ പി​​​ന്നീ​​​ട് അ​​​ധി​​​ക കോ​​​പ്പി​​​ക​​​ള്‍ അ​​​ച്ച​​​ടി​​​ക്കാ​​​നോ പു​​​റ​​​ത്തി​​​റ​​​ക്കാ​​​നോ സാ​​​ധി​​​ക്കി​​​ല്ല എ​​​ന്നു​​​ള്ള​​​താ​​​ണ് ഈ ​​​പ്ര​​​ത്യേ​​​ക ക​​​വ​​​റി​​​ന്‍റെ പ്രാ​​​ധാ​​​ന്യം.

കൊ​​​ച്ചി സെ​​​ന്‍ട്ര​​​ല്‍ റീ​​​ജണ്‍ പോ​​​സ്റ്റ്മാ​​​സ്റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ ടി. ​​​നി​​​ര്‍മ​​​ലാ​​​ദേ​​​വി പോ​​​സ്റ്റ​​​ല്‍ ക​​​വ​​​ര്‍ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത് രാ​​​ജ്യ​​​ത്തി​​​നു സ​​​മ​​​ര്‍പ്പി​​​ക്കും.
സ​​​ര്‍ക്കാ​​​ര്‍ ചീ​​​ഫ് വി​​​പ്പ് അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കും. പ്ര​​​മു​​​ഖ രാ​​​ഷ്ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ളും മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രും സാ​​​മൂ​​​ഹി​​​ക​​​സാം​​​സ്‌​​​കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും വി​​​ശ്വാ​​​സി​​​ക​​​ളും ഈ ​​​ച​​​രി​​​ത്ര​​​മു​​​ഹൂ​​​ര്‍ത്ത​​​ത്തി​​​നു സാ​​​ക്ഷ്യം​​​വ​​​ഹി​​​ക്കും.

പ്ര​​​കാ​​​ശ​​​ന​​​ച്ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം പ്ര​​​ത്യേ​​​ക സ്മാ​​​ര​​​ക ത​​​പാ​​​ല്‍ ക​​​വ​​​ര്‍ ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്നും മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ല​​​ഭ്യ​​​മാ​​​കു​​​ക. മു​​​ന്‍കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്ത​​​ശേ​​​ഷം ഓ​​​ഫീ​​​സി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്തി ക​​​വ​​​റു​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.
ഫോ​​​ണ്‍: 8714451436 (ഫാ. ​​​മാ​​​ത്യു മാ​​​റാ​​​ട്ടു​​​ക​​​ളം), 9447803634 (ഫാ. ​​​റ്റെ​​​ജി പു​​​തു​​​വീ​​​ട്ടി​​​ക്ക​​​ളം).

Latest News

Corehub Up