Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parel Palli

എ​നി​ക്കൊ​രു ബോ​ട്ട്, അ​മ്മ​ച്ചി​ക്കൊ​രു ചീ​ന​ച്ച​ട്ടി; പാ​റേ​ൽ​പ​ള്ളി ഓ​ർ​മ​ക​ളു​മാ​യി ജോ​ണി ആ​ന്‍റ​ണി

പാ​റേ​ല്‍ പ​ള്ളി​യെ​ക്കു​റി​ച്ച് ഓ​ര്‍​ക്കു​മ്പോ​ഴെ​ല്ലാം എ​ന്‍റെ മ​ന​സി​ല്‍ ആ​ദ്യം തെ​ളി​യു​ന്ന​ത് എ​ന്‍റെ അ​മ്മ​ച്ചി​യു​ടെ മു​ഖ​മാ​ണ്. പാ​റേ​ല്‍ പ​ള്ളി​യു​മാ​യി എ​ന്നെ അ​ടു​പ്പി​ച്ച​ത് അ​മ്മ​ച്ചി​യാ​ണ്. കു​ട്ടി​ക്കാ​ല​ത്ത് അ​മ്മ​ച്ചി​യു​ടെ കൈ​പി​ടി​ച്ച് അ​വി​ടേ​ക്കു പോ​യി​രു​ന്ന യാ​ത്ര​ക​ളു​ടെ നേ​ര്‍​ത്ത ഓ​ര്‍​മ​ക​ള്‍ ഇ​ന്നും മ​ന​സി​ലു​ണ്ട്. കാ​ലം മാ​യ്ച്ചു​ക​ള​യാ​ത്ത ആ ​ഓ​ര്‍​മ​ക​ളി​ല്‍ പെ​രു​ന്നാ​ളി​ന്‍റെ നി​റ​പ്പ​കി​ട്ടും ബാ​ല്യ​ത്തി​ന്‍റെ നി​ഷ്‌​ക​ള​ങ്ക​മാ​യ സ​ന്തോ​ഷ​ങ്ങ​ളും അ​മ്മ​ച്ചി​യു​ടെ സ്‌​നേ​ഹ​വു​മെ​ല്ലാം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു.

പെ​രു​ന്നാ​ള്‍​കാ​ല​ത്ത് മാ​ത്രം വാ​ങ്ങാ​ന്‍ കി​ട്ടി​യി​രു​ന്ന, എ​ണ്ണ​യൊ​ഴി​ച്ച് ഓ​ടി​ക്കു​ന്ന ഒ​രു ക​ളി ബോ​ട്ടു​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ എ​ന്‍റെ ഏ​റ്റ​വും വ​ലി​യ മോ​ഹ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു അ​ത്. എ​ല്ലാ പെ​രു​ന്നാ​ളി​നും അ​മ്മ​ച്ചി എ​നി​ക്കൊ​രു ബോ​ട്ട് വാ​ങ്ങി​ത്ത​രും. കൂ​ടെ അ​മ്മ​ച്ചി​ക്കൊ​രു ചീ​ന​ച്ച​ട്ടി​യും. പെ​രു​ന്നാ​ളി​ന്‍റെ ആ​ര്‍​ഭാ​ട​മാ​യി​രു​ന്നു വാ​ഴ​നാ​രി​ല്‍ കെ​ട്ടി​യ ഉ​ഴു​ന്നാ​ട​യും ഹ​ല്‍​വ​യും ഈ​ന്ത​പ്പ​ഴ​വു​മൊ​ക്കെ. അ​ന്ന​ത്തെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യം വ​ച്ച് അ​മ്മ​ച്ചി എ​ല്ലാം അ​ൽ​പാ​ൽ​പം വാ​ങ്ങി​ത്ത​രു​മാ​യി​രു​ന്നു.

പാ​റേ​ല്‍ മാ​താ​വി​ന് എ​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ എ​ന്നും ഒ​രി​ട​മു​ണ്ട്. വി​ശ്വാ​സ​ത്തി​നു​മ​പ്പു​റം വാ​ക്കു​ക​ള്‍​കൊ​ണ്ട് വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത ആ​ത്മ​ബ​ന്ധ​മാ​ണ​ത്. ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ന്തെ​ങ്കി​ലും കാ​ര്യം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്, ഒ​രു യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്, മ​ന​സി​നെ അ​ല​ട്ടു​ന്ന വി​ഷ​മ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍, പാ​റേ​ല്‍ മാ​താ​വി​ന്‍റെ സ​ന്നി​ധി​യി​ല്‍ ഒ​ന്നെ​ത്താ​ന്‍ ഞാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​റു​ണ്ട്. അ​വി​ടെ നേ​ര്‍​ച്ച​യി​ട്ട്, മ​ന​സി​ലു​ള്ള​തെ​ല്ലാം മാ​താ​വി​നോ​ടു പ​റ​ഞ്ഞു പ്രാ​ര്‍​ഥി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​വും ധൈ​ര്യ​വു​മാ​ണ്.

Latest News

Corehub Up