ചിറ്റാർ: ലിറ്റിൽ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ജുവനൈൽ ജസ്റ്റീസ് ബോർഡ് വിത്ത് പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ ജൂണിയർ റെഡ്ക്രോസ് യൂണിറ്റ് സെമിനാർ നടത്തി. ജില്ലയിലെ ജൂണിയർ റെഡ്ക്രോസ് യൂണിറ്റുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിത്ത് പ്രോഗ്രാമിലെ ആദ്യ പരിപാടിയായിരുന്നു ഇത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാ കുമാരി അധ്യക്ഷത വഹിച്ചു. അക്കാഡമിക് ഡയറക്ടർ ആദർശ വർമ, ജെ ആർ സ്കൂൾ കൗൺസിലർ ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.
ആർട്ട് ഓഫ് പേരന്റിംഗ് എന്ന വിഷയത്തിൽ ജെജെ ബോർഡ് മെംബർ ഷാൻ രമേശ് ഗോപൻ, കുട്ടികളുമായി ബന്ധപ്പെട്ട നിയമ സംവിധാനങ്ങൾ എന്ന വിഷയത്തിൽ ജെജെ ബോർഡ് മെംബർ എം.എസ്. ദീപ എന്നിവർ വിഷയാവതരണം നടത്തി.