സേലം: സെന്റ് മേരീസ് പള്ളിയിൽ ഇടവക ദിനം ആഘോഷിച്ചു. രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ബിഷപ് വിശിഷ്ടാതിഥിയായിരുന്നു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടവകാംഗങ്ങളുടെ കലാപരിപാടികളും നടത്തി. തുടർന്ന് സ്നേഹവിരുന്നുമുണ്ടായിരുന്നു. വികാരി ഫാ. സാജൻ തറയിൽ, കൈക്കാരന്മാർ, കൺവീനർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.