Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parking Ban Proves Effective.

Pathanamthitta

കോ​ന്നി ടൗ​ണി​ൽ കു​രു​ക്ക് അ​ഴി​യു​ന്നു; പാ​ർ​ക്കിം​ഗ് നി​രോ​ധ​നം ഫ​ല​പ്ര​ദം

കോ​ന്നി: ടൗ​ണി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും പൊ​ലി​സും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഫ​ലം ക​ണ്ടു​തു​ട​ങ്ങി. പു​ന​ലൂ​ർ–​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ സം​ഗ​മി​ക്കു​ന്ന നാ​ല് റോ​ഡു​ക​ളി​ലും 50 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പടെ​യു​ള്ള​വ​യു​ടെ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​തോ​ടെ​യാ​ണ് ടൗ​ണി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​യ​ത്. സം​സ്ഥാ​ന​പാ​ത​യു​ടെ വി​ക​സ​നം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ച്ചി​രു​ന്നു. പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മു​ന്നി​ൽ വെ​ള്ള​വ​ര​യ്ക്കു​ള്ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​തി​രു​ന്നി​ട്ടും കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത് പ്ര​ധാ​ന പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്ന​ൽ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വ് കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ട​തു​വ​ശ​ത്തേ​ക്ക് തി​രി​ഞ്ഞു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​ത് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കും ത​ട​സമാ​യി.​താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ ഉ​ൾ​പ്പടെ വ​ർ​ഷ​ങ്ങ​ളാ​യി ഉ​യ​ർ​ന്നു​വ​ന്ന ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യ​ത്. നി​ല​വി​ലെ പ​രി​ഷ്കാ​രം മ​ണ്ഡ​ല​കാ​ല​ത്ത് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​കും.

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി

കോ​ന്നി സെ​ൻ​ട്ര​ൽ ജം​ഗ്ഷനിൽ സി​ഗ്ന​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത​തും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗു‌​മാ​യി​രു​ന്നു ഗ​താ​ഗ​ത ത​ട​സ​ത്തി​നു പ്ര​ധാ​ന പ്ര​ശ്നം. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​പ്പോ​ൾ ജം​ഗ്ഷ​നി​ലെ ശ്വാ​സം​മു​ട്ടു​ന്ന അ​വ​സ്ഥ​യ്ക്ക് വ​ലി​യ പ​രി​ഹാ​ര​മാ​യി. മ​ണ്ഡ​ല​കാ​ല​ത്ത് തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​കും.


- റോ​ജി ഏ​ബ്ര​ഹാം (കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

Latest News

Corehub Up