Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parliament Winter Session

രാജ്യത്തിന്‍റെ വളർച്ചയ്ക്ക് ഊർജമാകുന്നതായിരിക്കണം പാർലമെന്‍റ് സമ്മേളനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്‍റെ അതിവേ​ഗ വളർച്ചയ്ക്ക് ഊർജമാകുന്നതായിരിക്കണം പാർലമെന്‍റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണ് സർക്കാരിന്‍റെ അജണ്ടയെന്നും വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സർക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പിലെ ജനവിധി ജനാധിപത്യത്തിന്‍റെ ശക്തിയാണ് വ്യക്തമാക്കിയത്. പാർലമെന്‍റ് സമ്മേളനം ജനങ്ങൾക്ക് ഊർജത്തിന്‍റെ സന്ദേശം നൽകുന്നതാകണമെന്നും പ്രതിപക്ഷം പാർലമെന്‍റിലെ ദൗത്യം ശരിയായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽനിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

Latest News

Corehub Up