Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ParliamentaryAffairs

നി​യ​മ​സ​ഭ​ക​ൾ വ​ർ​ഷ​ത്തി​ൽ 30 ദി​വ​സം ചേ​ര​ണം; നി​ർ​ദേ​ശ​വു​മാ​യി ഡ​ൽ​ഹി സ്പീ​ക്ക​ർ

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ​ത് 30 ദി​വ​സ​മെ​ങ്കി​ലും സ​മ്മേ​ളി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഡ​ൽ​ഹി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ വി​ജേ​ന്ദ​ർ ഗു​പ്ത. 2025ൽ ​ഡ​ൽ​ഹി നി​യ​മ​സ​ഭ ആ​കെ 17 ദി​വ​സം മാ​ത്ര​മാ​ണ് ചേ​ർ​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജ്യ​ത്തെ നി​യ​മ​സ​ഭ​ക​ളു​ടെ സ​മ്മേ​ള​ന ദി​വ​സ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വി​ശ്യ​പ്പെ​ട്ട​ത്.

നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ൾ​ക്കാ​യി പൊ​തു​വാ​യ ന​ട​പ​ടി​ക്ര​മ ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന സ്പീ​ക്ക​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ച​ർ​ച്ച​യാ​യ​ത്. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ശി​പാ​ർ​ശ​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ആ​വ​ശ്യ​മാ​യ​തി​നാ​ൽ സ​മി​തി​യു​ടെ അ​ടു​ത്ത യോ​ഗം പി​ന്നീ​ട് ചേ​രും.

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ സ്പീ​ക്ക​റും സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ സ​തീ​ഷ് മ​ഹാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഹി​മാ​ച​ൽ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ ശേ​ഷ​മേ ശി​പാ​ർ​ശ​ക​ൾ ലോ​ക്‌​സ​ഭ​യ്ക്ക് സ​മ​ർ​പ്പി​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ നി​യ​മ​സ​ഭ​ക​ൾ താ​ര​ത​മ്യേ​ന കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് സ​മ്മേ​ളി​ക്കു​ന്ന​ത്. 2020 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മു​ൻ ഡ​ൽ​ഹി നി​യ​മ​സ​ഭ​യു​ടെ ശ​രാ​ശ​രി സ​മ്മേ​ള​ന​ദി​ന​ങ്ങ​ൾ വ​ർ​ഷ​ത്തി​ൽ 15 മാ​ത്ര​മാ​യി​രു​ന്നു.

Latest News

Corehub Up