Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parody Song

'പോ​റ്റി​യെ കേ​റ്റി​യേ..' പാട്ട് റേഷൻകടയിൽ; ചോദ്യംചെയ്ത സി​പി​എം നേ​താ​വിനെ മർദിച്ചെന്ന് പരാതി

കണ്ണൂർ: യു​ഡി​എ​ഫ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ പു​റ​ത്തി​റ​ക്കി​യ വി​വാ​ദ​മാ​യ "​പോ​റ്റി​യെ കേ​റ്റി​യെ' എ​ന്ന പാ​ട്ടു വ​ച്ച​ത് ​ചോ​ദ്യം ചെ​യ്‌​ത സി​പി​എം നേ​താ​വി​ന് മ​ർ​ദ​നം. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മു​ല്ല​ക്കൊ​ടി സ്വ​ദേ​ശി ടി.​പി. മ​നോ​ഹ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​യ്യി​ൽ അ​രി​മ്പ്ര പ്ര​ദേ​ശ​ത്തെ ഒ​രു റേ​ഷ​ൻ ക​ട​യി​ൽ ഭാ​സ്ക​ര​ൻ എ​ന്ന​യാ​ൾ "പോ​റ്റി​യേ കേ​റ്റി​യേ' എ​ന്ന പാ​ട്ട് വ​ച്ചി​രു​ന്നു. ഇ​ത് കേ​ട്ട മ​നോ​ഹ​ര​ൻ പൊ​തു​സ്ഥ​ല​ത്ത് ഇ​ത്ത​രം രാ​ഷ്ട്രീ​യ ഗാ​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ പാ​ട്ട് നി​ർ​ത്താ​ൻ ത​യാ​റാകാതെ ഭാ​സ്ക​ര​ൻ ശ​ബ്ദം കൂ​ട്ടി.

മ​നോ​ഹ​ര​ൻ ഇ​തും ചോ​ദ്യം ചെ​യ്ത​തോ​ടെ ഭാ​സ്ക​ര​ൻ പ്ര​കോ​പി​ത​നാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കുക​യും മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​സ്ക​ര​ൻ ക​ഴു​ത്തി​ന് പി​ടി​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് മ​നോ​ഹ​ര​ൻ മ​യ്യി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

അ​തേ സ​മ​യം മ​നോ​ഹ​ര​നും സ​ന്ദീ​പ് ച​ന്ദ്ര​ൻ എ​ന്ന​യാ​ളും ചേ​ർ​ന്ന് ത​ന്നെ മ​ർ​ദി​ച്ച​താ​യി കാ​ണി​ച്ച് ഭാ​സ്ക​ര​നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പോ​റ്റി​യെ കേ​റ്റി​യെ; ഐ​എ​ഫ്എ​ഫ്‌​കെ വേ​ദി​യി​ല്‍ പാ​ര​ഡി പാ​ടി പ്ര​തി​ഷേ​ധി​ച്ച് ചാ​ണ്ടി ഉ​മ്മ​ന്‍

തി​രു​വ​ന​ന്ത​പു​രം: പോ​റ്റി​യെ കേ​റ്റി​യെ സ്വ​ർ​ണം ചെ​മ്പാ​യ് മാ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​ത്തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ൽ​എ. ഐ​എ​ഫ്എ​ഫ്‌​കെ വേ​ദി​യി​ല്‍ ഇ​തേ പാ​ട്ട് പാ​ടി​യാ​ണ് പു​തു​പ്പ​ള്ളി എം​എ​ല്‍​എ പ്ര​തി​ഷേ​ധി​ച്ച​ത്.

ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന് ത​ട​യി​ടു​ന്ന​തി​ൽ കേ​ന്ദ്ര​വും കേ​ര​ള​വും ഒ​രു​പോ​ലെ​യാ​ണ്. കേ​ന്ദ്രം സി​നി​മ വി​ല​ക്കു​മ്പോ​ൾ കേ​ര​ളം പാ​ട്ട് വി​ല​ക്കു​ന്നു. ഇ​ഷ്ട​മി​ല്ലാ​ത്ത​ത് വി​ല​ക്കു​ന്ന രീ​തി​യാ​ണ് ര​ണ്ടു കൂ​ട്ട​രും കാ​ണി​ക്കു​ന്ന​ത്. പ​ല​സ്തീ​ൻ രാ​ഷ്ട്രീ​യം പ​റ​യു​ന്ന ചി​ത്ര​ങ്ങ​ൾ കേ​ന്ദ്രം വി​ല​ക്കി.

കേ​ര​ള രാ​ഷ്ട്രീ​യം പ​റ​യു​ന്ന പാ​ട്ടാ​ണ് വി​ല​ക്കി​യ​ത്. ഇ​ഷ്ട​മി​ല്ലാ​ത്ത​ത് വി​ല​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​വും കേ​ര​ള​വും മു​ണ്ടും ജാ​ക്ക​റ്റും പോ​ലെ​യാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം വി​വാ​ദ പാ​ര​ഡി ഗാ​ന​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രെ ഉ​ട​ന്‍ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂചന.

Kerala

സ്വ​ർ​ണം ക​ട്ട​വ​രെക്കു​റി​ച്ചു പാ​ര​ഡി പാ​ടി​ല്ലേയെന്ന് വി.ഡി. സതീശൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: “പോ​​​റ്റി​​​യേ കേ​​​റ്റി​​​യേ...” പാ​​​ര​​​ഡി ഗാ​​​നം സം​​​സ്ഥാ​​​ന രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ൽ വി​​​വാ​​​ദ​​​മാ​​​കു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പുത​​​ന്നെ പാ​​​ര​​​ഡി ഗാ​​​നം ആ​​​ദ്യം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണു പ്ര​​​ച​​​രി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ടു ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു​​​മെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​വും പ​​​രി​​​ഹാ​​​സ​​​രൂ​​​പേ​​​ണ പാ​​​ര​​​ഡി​​​ഗാ​​​നം ന​​​ന്നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു.

അ​​​പ്പോ​​​ഴൊ​​​ന്നും പ​​​രാ​​​തി​​​യി​​​ല്ലാ​​​യി​​​രു​​​ന്ന ഇ​​​ട​​​തു​​​പ​​​ക്ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം എ​​​തി​​​രാ​​​യ​​​പ്പോ​​​ഴാ​​​ണു പാ​​​ട്ടി​​​ന്‍റെ തീ​​​വ്ര​​​ത​​​യെ സം​​​ബ​​​ന്ധി​​​ച്ചു ബോ​​​ധ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​തോ​​​ടെ പാ​​​ര​​​ഡി ഗാ​​​നം മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​മാ​​​യി സി​​​പി​​​എം മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണ്.

പാ​​​ര​​​ഡി ഗാ​​​നം പാ​​​ടു​​​ന്ന​​​തു കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യ​​​ല്ലെ​​​ന്നും ഇ​​​തേ അ​​​യ്യ​​​പ്പ ഭ​​​ക്തി​​​ഗാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ കാ​​​റി​​​ൽ സ്പീ​​​ഡി​​​ൽ പോ​​​കു​​​ന്ന​​​തി​​​നെ ക​​​ളി​​​യാ​​​ക്കി സി​​​പി​​​എ​​​മ്മും പാ​​​ര​​​ഡി ഗാ​​​നം ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

ആ ​​​പാ​​​ര​​​ഡി ഗാ​​​നം സി​​​പി​​​എ​​​മ്മി​​​ന്‍റെ പാ​​​ർ​​​ട്ടി ചാ​​​ന​​​ലി​​​ൽ അ​​​റി​​​യ​​​പ്പെ​​​ട​​​ന്ന ര​​​ണ്ടു പേ​​​രെ​​​ക്കൊ​​​ണ്ടു പാ​​​ടി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. ഇ​​​തൊ​​​ക്കെ പ​​​റ​​​യു​​​ന്പോ​​​ൾ പ​​​ഴ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടി ഓ​​​ർ​​​ക്ക​​​ണം. കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​നെ ക​​​ളി​​​യാ​​​ക്കി അ​​​യ്യ​​​പ്പ​​​ന്‍റെ ഭ​​​ക്തി​​​ഗാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് പാ​​​ര​​​ഡി​​​യു​​​ണ്ടാ​​​ക്കാം. എ​​​ന്നാ​​​ൽ, സ്വ​​​ർ​​​ണം​​ക​​​ട്ട​​​വ​​​രെ കു​​​റി​​​ച്ചു പാ​​​ര​​​ഡി പാ​​​ടി​​​ല്ല. ഇ​​​ത് എ​​​വി​​​ടത്തെ വാ​​​ദ​​​മാ​​​ണെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Kerala

പോ​റ്റി​യെ കേ​റ്റി​യെ.. പാ​ട്ടി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: പോ​റ്റി​യെ കേ​റ്റി​യെ പാ​ട്ടി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​യ്യ​പ്പ​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ച​ത് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ന്മേ​ൽ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കേ​സി​ൽ ഗാ​ന ര​ച​യി​താ​വും സം​വി​ധാ​യ​ക​നും പാ​ട്ട് പ്ര​ച​രി​പ്പി​ച്ച​വ​രും പ്ര​തി​ക​ളാ​കും. പ്ര​സാ​ദ് കു​ഴി​ക്കാ​ല​യു​ടെ പ​രാ​തി​യി​ന്മേ​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​രു​വാ​ഭ​ര​ണ​പാ​ത സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് പ്ര​സാ​ദ് കു​ഴി​ക്കാ​ല.

Kerala

പോ​റ്റി​യേ... പാ​ര​ഡി​പ്പാ​ട്ട് അ​പ​ക​ട​ക​ര​മാ​യ ച​ർ​ച്ച​ക​ളി​ലേ​ക്ക്: വി.​ടി. ബ​ൽ​റാം

പാ​ല​ക്കാ​ട്: ‘പോ​റ്റി​യേ...’ പാ​ര​ഡി​പ്പാ​ട്ട് അ​പ​ക​ട​ക​ര​മാ​യ ച​ർ​ച്ച​ക​ളി​ലേ​ക്കാ​ണ് സി​പി​എം വ​ഴി​തു​റ​ക്കു​ന്ന​തെ​ന്ന് മൂ​ൻ എം​എ​ൽ​എ​യും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വി.​ടി. ബ​ൽ​റാം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നെ​തി​രെ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പാ​ര​ഡി ഗാ​നം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് വി.​ടി. ബ​ൽ​റാം ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ട്ടെ​ഴു​തി​യ ആ​ളു​ടേ​യും മ​റ്റ്‌ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടേ​യും പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന്‌ ശേ​ഷ​മാ​ണ്‌ ഇ​ത്‌ മ​ത​നി​ന്ദ​യാ​ണെ​ന്ന നി​ല​യി​ലു​ള്ള പ്ര​ച​ര​ണ​ത്തി​ന്‌ സി​പി​എ​മ്മി​ന്‍റെ ഉ​യ​ർ​ന്ന നേ​താ​ക്ക​ൾ​ത​ന്നെ നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

ഇ​തി​നെ ഒ​രു വ​ർ​ഗീ​യ വി​ഷ​യ​മാ​ക്കു​ക എ​ന്ന​താ​ണ്‌ മ​റ്റ്‌ പ​ല വി​ഷ​യ​ങ്ങ​ളി​ലു​മെ​ന്ന​തു പോ​ലെ സി​പി​എം ല​ക്ഷ്യ​മാ​ക്കു​ന്ന​ത്‌. തെ​ര​ഞ്ഞെ​ടു​പ്പ്‌ തോ​ൽ​വി​യി​ൽ സ​മ​നി​ല തെ​റ്റി​യ സി​പി​എം ഇ​ക്കാ​ര്യ​ത്തി​ൽ കൈ​വി​ട്ട ക​ളി​യാ​ണ്‌ ക​ളി​ക്കു​ന്ന​തെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​ത്‌ കേ​ര​ള​മാ​ണെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​റ​ഞ്ഞു.

Latest News

Corehub Up