Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PartyReshuffle LokSabhaPolls

ലോ​ക്സ​ഭാ പോ​രാ​ട്ട​ത്തി​ന് പു​തി​യ ടീം; ​സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കു​മാ​യി ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് കോ​ൺ​ഗ്ര​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ചു​മ​ത​ല​ക​ളി​ലേ​ക്ക് 81 പു​തി​യ ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ച്ചു. പു​തി​യ നി​യ​മ​ന​ങ്ങ​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി. പു​തു​താ​യി നി​യ​മി​ത​രാ​യ ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രി​ൽ പ​കു​തി​യോ​ളം പേ​ർ മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ (ഒ​ബി​സി), പ​ട്ടി​ക​ജാ​തി (എ​സ്‌​സി), പ​ട്ടി​ക​വ​ർ​ഗം (എ​സ്ടി) വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

81 ഭാ​ര​വാ​ഹി​ക​ളി​ൽ 29 പേ​ർ പൊ​തു​വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. 20 പേ​ർ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്നും അ​ഞ്ചു​പേ​ർ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ​നി​ന്നും (ഇ​ബി​സി), 11 പേ​ർ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​നി​ന്നും അ​ഞ്ചു​പേ​ർ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​മാ​ണ്. 11 പേ​ർ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ്. ഇ​തോ​ടെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, ഒ​ബി​സി, ഇ​ബി​സി, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ ആ​കെ പ്രാ​തി​നി​ധ്യം പു​തി​യ ഭാ​ര​വാ​ഹി​ക​ളി​ൽ മൂ​ന്നി​ൽ ര​ണ്ടി​ന​ടു​ത്താ​യി.

രാ​ഹു​ൽ ഗാ​ന്ധി മു​ന്നോ​ട്ടു​വെ​ച്ച സാ​മൂ​ഹി​ക നീ​തി എ​ന്ന ആ​ശ​യ​ത്തി​ന് സം​ഘ​ട​നാ പു​നഃ​സം​ഘ​ട​ന​യി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം പു​തി​യ ഭാ​ര​വാ​ഹി​ക​ളി​ൽ 12 പേ​ർ വ​നി​ത​ക​ളാ​ണ്. ആ​കെ നി​യ​മ​ന​ങ്ങ​ളു​ടെ 15 ശ​ത​മാ​ന​ത്തോ​ളം വ​രു​മി​ത്. ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രു​ടെ ശ​രാ​ശ​രി പ്രാ​യം 49 വ​യ​സാ​ണ്. പു​തി​യ ഭാ​ര​വാ​ഹി​ക​ളി​ൽ മൂ​ന്നി​ൽ ര​ണ്ടു​പേ​രും 50 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. യു​വാ​ക്ക​ൾ​ക്കും വി​വി​ധ സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​വും പു​നഃ​സം​ഘ​ട​ന​യി​ലു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സം​ഘ​ട​നാ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി 43 പു​തി​യ മു​ഖ​ങ്ങ​ളെ ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന 25 പേ​രെ ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ചു​മ​ത​ല ന​ഷ്ട​മാ​യ​വ​രി​ൽ മ​ല​യാ​ളി​ക​ളാ​യ ടി.​എ​ൻ. പ്ര​താ​പ​നും റോ​ജി എം. ​ജോ​ണും ഉ​ൾ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം ചി​ല പ്ര​മു​ഖ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളു​ടെ ചു​മ​ത​ല​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. 2029-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് പു​തി​യ അ​ഴി​ച്ചു​പ​ണി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up