Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PartySecretary

തെറ്റ് തിരുത്താൻ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​യെ മാ​​​റ്റി​​​യാ​​​ൽ പോ​​​രാ​​​യി​​​രു​​​ന്നോ​​​? സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ

ആ​​​ല​​​പ്പു​​​ഴ: സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ജി.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​എ​​​ൽ​​​എ വീ​​​ണ്ടും രം​​​ഗ​​​ത്ത്. കോ​​​ഴി​​​ക്കോ​​​ട്​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​റ്റ്​ തി​​​രു​​​ത്തു​​​മെ​​​ന്ന്​ പ​​​റ​​​യു​​​ന്ന സി​​​പി​​​എം, പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യെ മാ​​​റ്റി​​​യാ​​​ൽ പോ​​​രാ​​​യി​​​രു​​​ന്നോ​​​യെ​​​ന്ന്​ സു​​​ധാ​​​ക​​​ര​​​ൻ ചോ​​​ദി​​​ച്ചു.

സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ന് ന​​​ൽ​​​കി​​​യ തി​​​രു​​​ത്ത് ത​​​ല​​​യ്ക്ക്​ ഒ​​​ര​​​ടി കൊ​​​ടു​​​ത്തി​​​ട്ട് അ​​​വി​​​ടെ ഇ​​​രി​​​ക്കാ​​​ൻ പ​​​റ​​​യു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണ്​. പാ​​​ർ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യ അ​​​ധഃ​​​പ​​​ത​​​ന​​​ത്തി​​​ൽ നി​​​ന്ന് ഇ​​​നി​​​യും നേ​​​തൃ​​​ത്വം എ​​​ഴു​​​ന്നേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടൂ​ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​ർ​​​ഗ​​​മെ​​​ന്താ​​​ണെ​​​ന്ന്​ അ​​​റി​​​യാ​​​ത്ത​​​വ​​​ർ പോ​​​ലും പൊ​​​ളി​​​റ്റ്​ ബ്യൂ​​​റോ​​​യി​​​ലു​​​ണ്ട്​.

ആ​​​ദ്യം വ​​​ർ​​​ഗ​​​മെ​​​ന്താ​​​ണെ​​​ന്ന്​ പ​​​ഠി​​​ക്ക​​​ണം. ഒ​​​ന്നാം​​​ക്ലാ​​​സും ര​​​ണ്ടാം​​​ക്ലാ​​​സു​​​മ​​​ല്ല അ​​​ത്​ വ​​​ർ​​​ക്കിം​​​ഗ്​ ക്ലാ​​​സാ​​​ണ്​. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ൽ എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ മാ​​​ത്ര​​​മാ​​​ണോ സ​​​മാ​​​ധാ​​​നം പ​​​റ​​​യേ​​​ണ്ട​​​ത്. ത​​​ന്നെ ചീ​​​ത്ത പ​​​റ​​​ഞ്ഞാ​​​ൽ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ലും പിബി​​​യി​​​ലും എ​​​ത്താ​​​മെ​​​ന്ന് വി​​​ചാ​​​രി​​​ക്കു​​​ന്ന ചി​​​ല ആ​​​ളു​​​ക​​​ളു​​​ണ്ട്. 2020നു​​​ശേ​​​ഷം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നോ​​​ട് മ​​​ര്യാ​​​ദ കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. പാ​​​ർ​​​ട്ടി​​​യി​​​ൽ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ വ​​​ന്ന​​​ശേ​​​ഷ​​​മാ​​​ണി​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യ​​​ല്ല പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​യ​​​ത്. ത​​​നി​​​ക്ക് ഒ​​​രു അ​​​ച്ഛ​​​നേ​​​യു​​​ള്ളൂ. പ​​​ല അ​​​ച്ഛ​​​ൻ​​​മാ​​​രു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്കാം അ​​​ത്ത​​​രം പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ത്ത​​​ര​​​ക്കാ​​​രെ ന​​​യി​​​ക്കു​​​ന്ന എം.​​​എ. ബേ​​​ബി​​​ക്ക് ത​​​ന്നെ വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ എ​​​ന്ത് അ​​​വ​​​കാ​​​ശ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ ചോ​​​ദി​​​ച്ചു.​​​

കൊ​​​ള്ള​​​യും അ​​​ഴി​​​മ​​​തി​​​യും കാ​​​ട്ടി​​​യ​​​തി​​​നാ​​​ലാ​​​ണ്​ റി​​​പ്പോ​​​ർ​​​ട്ട​​​ർ ടി​​​വി ഓ​​​ഫീ​​​സി​​​ൽ റെ​​​യ​​​​ഡ്​ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ക്ക​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up