Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passenger Train

ട്രെ​യി​നി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പാ​റ്റ്ന: ബി​ഹാ​റി​ലെ സ​സാ​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് തീ​പി​ടി​ച്ചു. സ​സാ​റ​മി​ൽ നി​ന്നും പാ​റ്റ്ന​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന സ​സാ​റം- പാ​റ്റ്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നാ​യി പ്ലാ​റ്റ്‌​ഫോം ന​മ്പ​ർ ആ​റി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​മ​യ​ത്താ​ണ് ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലൊ​ന്നി​ൽ പെ​ട്ടെ​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​വി​ലെ 6.45 ന് ​പാ​റ്റ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ട്രെ​യി​ൻ ആ​യ​തി​നാ​ൽ ആ ​സ​മ​യ​ത്ത് നി​ര​വ​ധി യാ​ത്ര​ക്കാ​ർ കോ​ച്ചി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ൽ ഒ​രു ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യെ​ങ്കി​ലും റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ലി​ൽ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ സാ​ധി​ച്ചു. അ​പ​ക​ട​ത്തി​ൽ ട്രെ​യി​നി​ന്‍റെ ഒ​രു ജ​ന​റ​ൽ കോ​ച്ച് പൂ​ർ​ണ്ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു കോ​ച്ചി​ന്‍റെ പി​ൻ​ഭാ​ഗ​ത്തി​നും ചെ​റി​യ രീ​തി​യി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

 

 

Latest News

Corehub Up