പാലാ: ഡിപ്പോ അധികൃതര്‍ 10ല്‍ പരം ദീര്‍ഘദൂര സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ നടത്തിയ പരാതിക്കും പ്രതിഷേധത്തിനും ഫലം കണ്ടു.
യാത്രക്കാരുടെ സംഘടനയുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ കര്‍ശന നടപടിയാണ് സ്വീകരിച്ചത്. വര്‍ഷങ്ങളായി സര്‍വീസിലുള്ളതും മുഴുവന്‍ സീറ്റുകളും മുന്‍കൂര്‍ റിസര്വേഷനിലുള്ളതുമായ ജനപ്രിയ ദീര്‍ഘദൂര സര്‍വീസുകള്‍ പകരം ക്രമീകരണം ഇല്ലാതെയാണ് റദ്ദു ചെയ്തത്. ഇത് യാത്രക്കാരെ ബാധിച്ചിരുന്നു.
ലഭ്യമായ സൗകര്യം പ്രയോജനപ്പെടുത്തി സര്‍വ്വീസ് മുടക്കം ഒഴിവാക്കണം എന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന്റെ കണ്ണൂര്‍ രാവിലെ ആറിന്റെ തൃശൂര്‍ സര്‍വീസുകള്‍ ഇന്നലെ പുനരാരംഭിച്ചു.പാലാ ഡിപ്പോയുടെ ബസുകള്‍ വിവിധ ഡിപ്പോ വര്‍ക്ക്ഷോപ്പുകളില്‍ അറ്റകുറ്റപണിക്കായി കിടക്കുന്നുണ്ട്.
റദ്ദുചെയ്ത സര്‍വ്വീസുകള്‍ക്ക് പകരം മുന്‍കാലങ്ങളില്‍ നടപ്പാക്കിയതുപോലെ ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകള്‍ ക്രമീകരിച്ച് യാത്രാതടസം ഒഴിവാക്കണമെന്നും തൊഴില്‍ നഷ്ടമായ എം പാനല്‍ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.