കൊച്ചി: കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് ആലപ്പുഴ, ആലുവ, കൊച്ചി (കരിങ്ങാച്ചിറ), കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, കവരത്തി, നെന്മാറ, പാലക്കാട് എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവ ഇന്ന് അടച്ചിടുകയും പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തപ്രകാരം നല്‍കുന്നതിനായി നാളെ പ്രവര്‍ത്തിക്കുകയും ചെയ്യും.